LiveTV

Live

National

കോവിഡ് 19; മറ്റ് സംസ്ഥാനങ്ങളിലേക്ക് 20 ട്രെയിനുകള്‍ നിറയെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയയച്ച് പഞ്ചാബ്

വിഭവങ്ങള്‍ കയറ്റിയയക്കുന്ന സമയത്ത് തൊഴിലാളികളെല്ലാം മാസ്ക് ധരിച്ചിരുന്നതായും കൈകള്‍ സാനിറ്റൈസ് ചെയ്തിരുന്നതായും ഒരു പ്രത്യേക അകലം പാലിച്ചുകൊണ്ടാണ് ജോലി ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

കോവിഡ് 19; മറ്റ് സംസ്ഥാനങ്ങളിലേക്ക് 20 ട്രെയിനുകള്‍ നിറയെ ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയയച്ച് പഞ്ചാബ്

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ക്ഷാമമുണ്ടാകാതിരിക്കാന്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് 20 പ്രത്യേക ട്രെയിനുകളില്‍ ധാന്യങ്ങള്‍ കയറ്റിയയച്ച് പഞ്ചാബ്. 20 സ്പെഷ്യല്‍ ട്രെയിനുകളിലായി 50,000 മെട്രിക് ടണ്‍ അരിയും ഗോതമ്പും മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി ഭക്ഷ്യധാന്യ വിഭവ വകുപ്പ് മന്ത്രി ഭാരത് ഭൂഷന്‍ അഷു പറഞ്ഞു.

വിഭവങ്ങള്‍ കയറ്റിയയക്കുന്ന സമയത്ത് തൊഴിലാളികളെല്ലാം മാസ്ക് ധരിച്ചിരുന്നതായും കൈകള്‍ സാനിറ്റൈസ് ചെയ്തിരുന്നതായും ഒരു പ്രത്യേക അകലം പാലിച്ചുകൊണ്ടാണ് ജോലി ചെയ്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് തൊഴിലാളികള്‍ മാത്രമേ ഇതിനായി നിയോഗിച്ചിരുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

ഭക്ഷ്യ വസ്തുക്കള്‍ സംസ്ഥാനത്ത് ഏവര്‍ക്കും ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താനും അധികൃതര്‍ ശ്രദ്ധചെലുത്തുന്നുണ്ട്. പക്ഷെ ലോക്ക് ഡൌണിന്‍റെ രണ്ടാമത്തെ ദിനമായെങ്കിലും ധാന്യങ്ങളും പലചരക്കും പച്ചക്കറിയുമെല്ലാം വീട്ടിലേക്ക് ഏത്തിക്കാനുള്ള സൌകര്യം ചെയ്തുകൊടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. തുടര്‍ ദിവസങ്ങളില്‍ അത് സാധിക്കുമെന്നാണ് കരുതുന്നത്.