LiveTV

Live

National

ലോക്ക് ഡൌണിനും പിറകെ രാജ്യത്ത് പാചക വാതക സിലിണ്ടറിനുള്ള ബുക്കിംഗ് കുത്തനെ കൂടി

രാജ്യത്ത് ആവശ്യമായ അത്രയും പാചകവാതക സിലിണ്ടര്‍ ലഭ്യമാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ അറിയിച്ചു.

ലോക്ക് ഡൌണിനും പിറകെ രാജ്യത്ത് പാചക വാതക സിലിണ്ടറിനുള്ള  ബുക്കിംഗ് കുത്തനെ കൂടി

സമ്പര്‍ക്ക വിലക്കിനും ലോക്ക് ഡൌണിനും പിറകെ രാജ്യത്ത് പാചക വാതക സിലിണ്ടറിനുള്ള ബുക്കിംഗ് കുത്തനെ കൂടി. ജനതാകര്‍ഫ്യൂ ദിനത്തിന് ശേഷം ഇരുനൂറ് ശതമാനം വരെയാണ് വര്‍ധിച്ചത്. എന്നാല്‍ രാജ്യത്ത് ആവശ്യമായ അത്രയും പാചകവാതക സിലിണ്ടര്‍ ലഭ്യമാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ അറിയിച്ചു.

ലോക്ക് ഡൌണില്‍ നിന്ന് ഒഴിവാക്കിയ അവശ്യ സര്‍വ്വീസുകളില്‍ പാചകവാതകവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്കം നിയന്ത്രിക്കാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് പ്രാദേശികമായി പാചകവാതക വിതരണം ചെറുതായി തടസ്സപ്പെട്ടെങ്കിലും ഇപ്പോള്‍ പ്രശ്നങ്ങളില്ല.

ജനതാ കര്‍ഫ്യൂ നടന്ന ഞായറാഴ്ചക്ക് ശേഷം പാചകവാതക സിലിണ്ടര്‍ ബുക്കിംഗില്‍ 200 ശതമാനത്തിന്റെ വര്‍ധവുണ്ടായി. ബുധനാഴ്ച മാത്രം 31 ലക്ഷം പേരാണ് ബുക്കിംഗ് നടത്തിയത്.

മെട്രോ നഗരങ്ങളോട് ചേര്‍ന്ന് 195 LPG പ്ലാന്‍റുകള്‍ രാജ്യത്തുണ്ട്. പ്രത്യേക സാഹചര്യം പരിഗണിച്ച് ബോട്ടിലിംഗ് പ്രവര്‍ത്തനങ്ങള്‍ അല്‍പ്പം കൂടി കാര്യക്ഷമമാക്കിക്കഴിഞ്ഞു. കാല്‍ലക്ഷം വിതരണക്കാരാണ് രാജ്യത്തുള്ളത്. അടിയന്തര ആവശ്യങ്ങള്‍ക്കായി 1906 എന്ന സര്‍വീസ് സെല്‍ നന്പറിലും ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെടാം.