LiveTV

Live

National

‘’കോവിഡിനെ പ്രതിരോധിക്കാന്‍ ഞാനും അവിടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു’’; ജയിലില്‍ നിന്ന് പ്രധാനമന്ത്രിക്ക് ഡോ.കഫീല്‍ ഖാന്‍റെ കത്ത്

ഈ രാജ്യത്തെ സേവിക്കാനായി, ഏകപക്ഷീയമായ, നിയമവിരുദ്ധമായ, നീതീകരിക്കപ്പെടാത്ത എന്‍റെ ഈ തടങ്കലില്‍ നിന്ന് എന്നെ വിമുക്തനാക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചുകൊള്ളുന്നു

‘’കോവിഡിനെ പ്രതിരോധിക്കാന്‍ ഞാനും അവിടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു’’; ജയിലില്‍ നിന്ന് പ്രധാനമന്ത്രിക്ക് ഡോ.കഫീല്‍ ഖാന്‍റെ കത്ത്

കോവിഡ് 19നെ പ്രതിരോധിക്കുന്ന നടപടികളില്‍ തന്നെയും പങ്കാളിയാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോ. കഫീല്‍ ഖാന്‍റെ കത്ത്. ദേശീയ സുരക്ഷാ നിയമത്തിന്‍റെ ലംഘനത്തിന് ഡോ. കഫീല്‍ ഖാന്‍ ജയില്‍ വാസം അനുഭവിക്കുകയാണ്. 19.03.2020 എന്ന് ഡേറ്റുള്ള കത്തിന്‍റെ പകര്‍പ്പ് കഫീല്‍ ഖാന്‍റെ ട്വിറ്റര്‍ അക്കൌണ്ടിലൂടെ പങ്കുവെക്കപ്പെട്ടു.

ആയതിനാല്‍, എന്‍റെ പ്രിയപ്പെട്ട രാജ്യം ഈ വൈറസിനെ തോല്‍പിക്കും വരെയെങ്കിലും, ഈ രാജ്യത്തെ സേവിക്കാനായി, ഏകപക്ഷീയമായ, നിയമവിരുദ്ധമായ, നീതീകരിക്കപ്പെടാത്ത എന്‍റെ ഈ തടങ്കലില്‍ നിന്ന് എന്നെ വിമുക്തനാക്കണമെന്ന് ഇതിനാല്‍ അപേക്ഷിച്ചുകൊള്ളുന്നു. കഫീല്‍ ഖാന്‍ തന്‍റെ കത്ത് ഉപസംഹരിക്കുന്നത് ഇങ്ങനെയാണ്.

സാമൂഹിക വ്യാപനത്തിന് സാധ്യതയുള്ള മൂന്നാം ഘട്ടത്തെ അതിജീവിക്കാനുള്ള പല പദ്ധതികളും അദ്ദേഹം കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തന്‍റെ അനുഭവസമ്പത്ത് തീര്‍ച്ചയായും കോവിഡ് 19നെതിരായ ഈ യുദ്ധത്തില്‍ ഉപകാരപ്രദമാകുമെന്നും കഫീല്‍ പറയുന്നു. കോവിഡ് പരിശോധന സെന്‍ററുകള്‍ വര്‍ദ്ധിപ്പിക്കുക, ഓരോ ജില്ലകളിലും 100 ഐസിയുകള്‍, 1000 ഐസോലേഷന്‍ വാര്‍ഡുകള്‍, അനുഭവസമ്പന്നരായ ഡോക്ടര്‍മാര്‍ നേഴ്സുകമാര്‍ തുടങ്ങി നമുക്ക് ലഭ്യമായ പരമാവധി സൌകര്യങ്ങളെയും ഉപയോഗപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാം. കഫീല്‍ ഖാന്‍ പറഞ്ഞു.