LiveTV

Live

National

ശരിയായ ചുവടുവെപ്പ്; കേന്ദ്രത്തിനെ അഭിനന്ദിച്ച് രാഹുല്‍

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 1.7 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സാ​മ്പത്തി​ക പാ​ക്കേ​ജാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച​ത്

ശരിയായ ചുവടുവെപ്പ്; കേന്ദ്രത്തിനെ അഭിനന്ദിച്ച് രാഹുല്‍

കേ​ന്ദ്ര സ​ർ​ക്കാ​ര്‍ പ്രഖ്യാപിച്ച സാമ്പത്തി​ക പാ​ക്കേ​ജി​നെ അ​ഭി​ന​ന്ദി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​ണ് ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ അ​ഭി​ന​ന്ദി​ച്ചു. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​നം ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടു​വ​യ്പാ​ണ്. നി​ല​വി​ലെ ലോ​ക്ക്ഡൗ​ണി​ന്‍റെ ആ​ഘാ​തം പേ​റേ​ണ്ടി​വ​രു​ന്ന ക​ർ​ഷ​ക​രോ​ടും ദി​വ​സ​ക്കൂ​ലി​ക്കാ​രോ​ടും തൊ​ഴി​ലാ​ളി​ക​ളോ​ടും സ്ത്രീ​ക​ളോ​ടും പ്രാ​യ​മാ​യ​വ​രോ​ടും ഇ​ന്ത്യ​ക്ക് ക​ട​പ്പാ​ടു​ണ്ടെ​ന്നും രാഹുല്‍ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 1.7 ല​ക്ഷം കോ​ടി രൂ​പ​യു​ടെ സാ​മ്പത്തി​ക പാ​ക്കേ​ജാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​ത​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് 50 ല​ക്ഷ​ത്തി​ന്‍റെ ഇ​ൻ​ഷു​റ​ൻ​സ്, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പാ​ക്കേ​ജ്, 20 ല​ക്ഷം ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ൻ​ഷു​റ​ൻ​സ്, ദി​വ​സ വേ​ത​ന​ക്കാ​ർ​ക്കു സ​ഹാ​യം എ​ന്നി​വ​യാ​ണ് പാ​ക്കേ​ജി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.