LiveTV

Live

National

ബംഗാളില്‍ പുറത്തിറങ്ങിയ ആള്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്

റോട്ടിലെ ആള്‍ക്കൂട്ടം മറികടന്നു പോവുകയായിരുന്ന അദ്ദേഹത്തെ പൊലീസ് ലാത്തിച്ചാര്‍ജിന് വിധേയമാക്കിയെന്ന് ലാല്‍ സ്വാമിയുടെ ഭാര്യ പരാതിപ്പെട്ടു

ബംഗാളില്‍ പുറത്തിറങ്ങിയ ആള്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട്

ബംഗാളില്‍ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ 32കാരന്‍ പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരണമടഞ്ഞതായി റിപ്പോര്‍ട്ട്. ലോക്ക് ഡൌണ്‍ നടപടികള്‍ പുരോഗമിക്കുമ്പോള്‍ പുറത്തിറങ്ങിയ ഇയാളെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നുവെന്ന് എബിപി റിപ്പോര്‍ട്ട് ചെയ്യുന്നു.

പശ്ചിമ ബംഗാളിലെ ഹൌറ ജില്ലക്കാരനായ ലാല്‍ സ്വാമിയാണ് മരണപ്പെട്ടത്. റോട്ടിലെ ആള്‍ക്കൂട്ടം മറികടന്നു പോവുകയായിരുന്ന അദ്ദേഹത്തെ പൊലീസ് ലാത്തിച്ചാര്‍ജിന് വിധേയമാക്കിയെന്ന് ലാല്‍ സ്വാമിയുടെ ഭാര്യ പരാതിപ്പെട്ടു. എന്നാല്‍ മരണം സംഭവിച്ചത് ഹൃദയാഘാതം മൂലമാണെന്നും അയാള്‍ക്ക് നേരത്തെ തന്നെ ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

10 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പശ്ചിമ ബംഗാളില്‍ ഇതുവരെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 66 കാരനായ നയാബാദ് ജില്ലക്കാരനാണ് അവസാനമായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മിഡ്നാപൂരില്‍ ഒരു കല്യാണത്തിന് കൂടിയതൊഴിച്ചാല്‍ മറ്റെവിടേക്കും യാത്ര ചെയ്തിട്ടില്ല. മാര്‍ച്ച് 31 വരെ സംസ്ഥാനം സമ്പൂര്‍ണ്ണ ലോക്ക് ഡൌണിലായിരിക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു.