LiveTV

Live

National

കോവിഡ് 19  പ്രതിസന്ധിയെ തുടർന്ന് ശമ്പളമുണ്ടാവില്ലെന്ന് ജീവനക്കാരോട് പ്രമുഖ വിമാനകമ്പനികള്‍

ഗോ എയറിൽ ഈ മാസം ആർക്കും ശമ്പളം ഇല്ല. ഇൻഡിഗോയിലും എയർ ഇന്ത്യയിലും ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണമുണ്ട്. ഓൺലൈൻ ട്രാവൽ ആപ്പായ മേയ്ക്ക് മൈ ട്രിപ്പിൽ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി.

കോവിഡ് 19  പ്രതിസന്ധിയെ തുടർന്ന് ശമ്പളമുണ്ടാവില്ലെന്ന് ജീവനക്കാരോട് പ്രമുഖ വിമാനകമ്പനികള്‍

കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് പ്രമുഖ വിമാനക്കമ്പനികൾ ജീവനക്കാരുടെ ശമ്പളത്തിൽ നിയന്ത്രണമേർപ്പെടുത്തി. ഗോ എയറിൽ ഈ മാസം ആർക്കും ശമ്പളം ഇല്ല. ഇൻഡിഗോയിലും എയർ ഇന്ത്യയിലും ജീവനക്കാരുടെ ശമ്പളത്തിന് നിയന്ത്രണമുണ്ട്. ഓൺലൈൻ ട്രാവൽ ആപ്പായ മേയ്ക്ക് മൈ ട്രിപ്പിൽ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കി.

വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് എയർ സർവീസാണ് ഗോ എയർ. ഈ മാസം, ശമ്പളം നൽകാനാവില്ലെന്ന് കമ്പനിയുടെ സി.ഇ.ഒ വിനയ് ദുബെ മുംബൈയിൽ അറിയിച്ചു. മറ്റൊരു വഴിയും ഇല്ലാത്തതു കൊണ്ടാണ് ശമ്പളം നൽകാത്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ചയായി യാത്രാ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നേരത്തെ പൈലറ്റ്മാർക്ക് കമ്പനി ലീവ് നൽകിയിരുന്നു.ഉയർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം 50% കുറച്ചിരുന്നു.

ഇൻഡിഗോ എയർലൈൻസിൽ സീനിയർ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന്റെ 25 ശതമാനമാണ് കുറച്ചത്. എയർ ഇന്ത്യയിലാണെങ്കിൽ എല്ലാ അലവൻസുകളും 10 ശതമാനം കുറച്ചു. വിമാനത്തിലെ കാബിൻ ക്രൂ ഒഴികെയുള്ളവർക്കുള്ള ഈ നിയന്ത്രണം, അടുത്ത മൂന്ന് മാസത്തേക്കാണ്.

സ്വകാര്യ ഓൺലൈൻ ട്രാവൽ ആപ്പായ make my tripലും ശമ്പളനിയന്ത്രണം ഉണ്ട്. ഉയർന്ന ഉദ്യോഗസ്ഥർക്ക് ശമ്പളമില്ല. താഴെയുള്ള ജീവനക്കാരുടെ ശമ്പളം 50 ശതമാനമായി കുറച്ചു.

കോവിഡ് 19 നെ തുടർന്ന് ലോകമെങ്ങും വിമാന കമ്പനികൾ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 44 ശതമാനം ബിസിനസ് കുറയുമെന്നാണ് വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര അസോസിയേഷനായ ഐ എ ടി.എയും പറയുന്നത്.