LiveTV

Live

National

ഈ ലോക്ക് ഡൌണ്‍ സര്‍ക്കാര്‍ വരുത്തിയ പിഴവുകളുടെ ശിക്ഷ- പ്രശാന്ത് കിഷോര്‍

രാജ്യം ലോക്ക് ഡൌണ്‍ ചെയ്യണമെന്ന തീരുമാനം ശരിയാണ്. പക്ഷെ, 21 ദിവസം എന്നത് ഒരു നീണ്ട കാലയളവാണ്

ഈ ലോക്ക് ഡൌണ്‍ സര്‍ക്കാര്‍ വരുത്തിയ പിഴവുകളുടെ ശിക്ഷ- പ്രശാന്ത് കിഷോര്‍

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക് ഡൌണിനെ വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോര്‍. സാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്തതിന്‍റെ ഫലമായാണ് ഇപ്പോള്‍ 21 ദിവസം നാം അനുഭവിക്കേണ്ടി വന്നതെന്നും പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.

രാജ്യം ലോക്ക് ഡൌണ്‍ ചെയ്യണമെന്ന തീരുമാനം ശരിയാണ്. പക്ഷെ, 21 ദിവസം എന്നത് ഒരു നീണ്ട കാലയളവാണ്. കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചക്കാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. മുന്നൊരുക്കങ്ങളില്ലാത്ത തീരുമാനങ്ങളാലും പാവപ്പെട്ടവരെ സംരക്ഷിക്കാനുള്ള പദ്ധതിക്കുറവുകൊണ്ടും ഇനി വരാനിരിക്കുന്ന നാളുകള്‍ കഠിനമായിരിക്കും. പ്രശാന്ത് കുറിച്ചു.

നരേന്ദ്ര മോദി, അരവിന്ദ് കേജരിവാള്‍ എന്നിവര്‍ക്കായി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ ബിഹാര്‍ കേന്ദ്രമാക്കി സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിലാണ്.