LiveTV

Live

National

ലോക് ഡൌണ്‍; സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി 3 കോടി പാക്കറ്റ് പാര്‍ലെ ജി ബിസ്ക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ലെ

ഒരു കോടി വീതം ഓരോ ആഴ്ചയിലും വിതരണം ചെയ്യുമെന്ന് പാര്‍ലെ പ്രൊഡക്ടസ് സീനിയര്‍ കാറ്റഗറി തലവന്‍ മായങ്ക് ഷാ പി.ടി.ഐയോട് പറഞ്ഞു.

ലോക് ഡൌണ്‍; സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി 3 കോടി പാക്കറ്റ് പാര്‍ലെ ജി ബിസ്ക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ലെ

കോവിഡ് ലോക് ഡൌണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മൂന്ന് കോടി പാര്‍ലെ ജി ബിസ്കറ്റ് പായ്ക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ലെ അറിയിച്ചു. മൂന്നാഴ്ചക്കുള്ളില്‍ വിതരണം ചെയ്യുമെന്നാണ് രാജ്യത്തെ പ്രമുഖ ബിസ്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ അറിയിച്ചിരിക്കുന്നത്.

50 ശതമാനം തൊഴിലാളികള്‍ തങ്ങളുടെ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നുണ്ടെന്നും ആവശ്യം വേണ്ട ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഈ ജോലിക്കാര്‍ മതിയെന്നും കമ്പനി പറഞ്ഞു. ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു കോടി വീതം ഓരോ ആഴ്ചയിലും വിതരണം ചെയ്യുമെന്ന് പാര്‍ലെ പ്രൊഡക്ടസ് സീനിയര്‍ കാറ്റഗറി തലവന്‍ മായങ്ക് ഷാ പി.ടി.ഐയോട് പറഞ്ഞു.

ലോക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പലരുടെയും ഉപജീവനമാര്‍‌ഗം നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് ആഹാരം ഉറപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. ആരും വിശന്നിരിക്കാതിരിക്കാന്‍ തങ്ങള്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഷാ വ്യക്തമാക്കി. ലോക് ഡൌണ്‍ ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. ആളുകള്‍ ലഭ്യമായ എല്ലാ ഭക്ഷണസാധനങ്ങളും വാങ്ങുന്നു. ബിസ്ക്കറ്റും ഇതില്‍പ്പെടും. ഈ സമയത്ത് കൂടുതല്‍ കാലം കേടുകൂടാതെ ഇരിക്കുന്നതാണ് ബിസ്കറ്റുകള്‍..ഷാ പറഞ്ഞു.