LiveTV

Live

National

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

അടച്ചിടലിന്റെ ആദ്യദിനത്തിൽ പ്രധാന നഗരങ്ങൾ വിജനമായിരുന്നു. എന്നാൽ മധ്യപ്രദേശ് ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ പച്ചക്കറി മാർക്കറ്റുകളിൽ തിരക്ക് അനുഭവപ്പെട്ടു.

രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍

കോവിഡ് 19 പശ്ചാതലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക് ഡൗണ്‍ രാജ്യത്ത് പ്രാബല്യത്തിലായി. ഭക്ഷ്യക്ഷാമം ഇല്ലെന്ന് ഉറപ്പ് വരുത്താനും അവശ്യവസ്തുക്കളുടെ ലഭ്യത കുറവ് പരിഹരിക്കാനും ഇടപെടാന്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശം നൽകി.

അടച്ചിടലിന്റെ ആദ്യദിനത്തിൽ പ്രധാന നഗരങ്ങൾ വിജനമായിരുന്നു. എന്നാൽ മധ്യപ്രദേശ് ഉത്തർപ്രദേശ് തുടങ്ങിയ ഇടങ്ങളിൽ പച്ചക്കറി മാർക്കറ്റുകളിൽ തിരക്ക് അനുഭവപ്പെട്ടു. ദുഷ്പ്രചാരകരെ കണ്ടെത്താനും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനുമാണ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചിരിക്കുന്നത്. ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ പ്രവർത്തനം തുടരണമെന്ന് ഇന്റേണൽ ട്രേഡ് മന്ത്രാലയം അറിയിച്ചു.

ഐ.സി.എം.ആര്‍ നിർദ്ദേശപ്രകാരം ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ചികിത്സയ്ക്കായി ഹൈഡ്രോക്സി - ക്ലോറോക്വിൻ ഉപയോഗിക്കുന്നതിനാൽ കേന്ദ്രസർക്കാർ കയറ്റുമതി നിർത്തി. ഇറാനിൽ നിന്നും എത്തിച്ച 277 ഇന്ത്യക്കാരെ ജോദ്പൂരിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സ്വകാര്യ സുരക്ഷ ഏജൻസികൾ മാനുഷിക സമീപനം സ്വീകരിച്ച് മാറിനിൽക്കണമെന്നും ജീവനക്കാരെ ജോലിയിൽ നിന്ന് ഒഴിവാക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്വകാര്യ സുരക്ഷാ ഏജൻസികൾക്ക് നിർദ്ദേശം നൽകി.ഈ കാലയളവിൽ ജീവനക്കാരെ പിരിച്ചു വിടുകയോ വേതനം കുറക്കുകയോ ചെയ്യരുത്

ജനങ്ങൾ പരിഭ്രാന്തരായി കടകളിലേക്ക് പായേണ്ടന്നും ആവശ്യ സാധനങ്ങൾ ലഭ്യമാകുന്ന കടകൾക്ക് പ്രത്യേക പാസ് ലഭ്യമാക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. ഇതിനിടെ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ മേഖലയിലുള്ളവരോട് വാടക വീട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുന്ന ഉടമസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി സർക്കാർ പോലീസിനോട് ആവശ്യപ്പെട്ടു.