LiveTV

Live

National

സാമ്പത്തിക പാക്കേജ് ഉടന്‍, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം: പ്രഖ്യാപനങ്ങളുമായി കേന്ദ്രധനമന്ത്രി

സാമ്പത്തിക പാക്കേജ് തയ്യാറാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആദായ നികുതി, ജിഎസ്‍ടി എന്നിവയില്‍ വരുത്തുന്ന ക്രമീകരണങ്ങളും ഇന്ന് പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി അറിയിച്ചു.

സാമ്പത്തിക പാക്കേജ് ഉടന്‍, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ജൂണ്‍ 30 വരെ സമയം: പ്രഖ്യാപനങ്ങളുമായി കേന്ദ്രധനമന്ത്രി

സാമ്പത്തിക പാക്കേജ് ഉടനെന്ന പ്രഖ്യാപനവുമായി കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. സാമ്പത്തിക പാക്കേജ് തയ്യാറാക്കാനുള്ള നടപടികള്‍ തുടരുകയാണ്. ആദായ നികുതി, ജിഎസ്‍ടി എന്നിവയില്‍ വരുത്തുന്ന ക്രമീകരണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ബാങ്കിംഗ് മേഖലയിലെ ക്രമീകരണങ്ങളും പ്രഖ്യാപിക്കും. അടുത്ത മൂന്നുമാസത്തേക്ക് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെ എ.ടി.എമ്മില്‍നിന്നും പണം പിന്‍വലിക്കാം. അധികചാര്‍ജ് ഈടാക്കുകയില്ല.

2018 -19 ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. വൈകിയതിനുള്ള പലിശ 12 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമാക്കി. ആദായ നികുതി ഒടുക്കുന്നതില്‍ വൈകിയതിനുള്ള പലിശയും ഒമ്പത് ശതമാനമാക്കി. ആധാര്‍ - പാന്‍ ബന്ധിപ്പിക്കലിനും ജൂണ്‍ 30 വരെ സമയം അനുവദിച്ചു. 2020 മാര്‍ച്ച് ഏപ്രില്‍ മെയ് മാസങ്ങളിലെ ജി.എസ്.ടി റിട്ടേണ്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയം നല്‍കി. അഞ്ച് കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്ക് ജിഎസ്‍ടി കുടിശ്ശികയില്‍ പിഴയില്ലെന്നും കേന്ദ്രധനമന്ത്രി അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.