LiveTV

Live

National

പ്രതിരോധിക്കാം കോവിഡിനെ; പൊലീസുകാര്‍ക്കുള്ള മാസ്കുകള്‍ സ്വയം തുന്നി മഹാരാഷ്ട്രയിലെ ഭന്ധാര പൊലീസ്

ഒരാഴ്ച കാത്തിരുന്നാല്‍ 1600 പേര്‍ക്കുള്ള ഉടന്‍ റെഡിയാക്കാമെന്ന് പറഞ്ഞ ഭന്ധാര പൊലീസ് തൊട്ടടുത്ത നിമിഷം തന്നെ മാസ്ക് തുന്നുന്ന പ്രവൃത്തി ആരംഭിക്കുകയായിരുന്നു

പ്രതിരോധിക്കാം കോവിഡിനെ; പൊലീസുകാര്‍ക്കുള്ള മാസ്കുകള്‍ സ്വയം തുന്നി മഹാരാഷ്ട്രയിലെ ഭന്ധാര പൊലീസ്

രാജ്യം കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ്. വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചുമെല്ലാം നമ്മള്‍ കൊറോണക്കെതിരെ പോരാടുകയാണ്. മാസ്കും സാനിറ്റൈസറും പോലുള്ള സാധനങ്ങള്‍ ഈ കൊറോണക്കാലത്ത് അത്യാവശ്യവസ്തുക്കളായി മാറിയിരിക്കുകയാണ്. ഫേസ് മാസ്ക്കുകള്‍ക്ക് ക്ഷാമം നേരിടുമ്പോള്‍ ജീവനക്കാര്‍ക്കുള്ള മാസ്കുകള്‍ സ്വയം തുന്നി മാതൃകയായിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഭന്ധാര പൊലീസ്.ഒരാഴ്ച കാത്തിരുന്നാല്‍ 1600 പേര്‍ക്കുള്ള ഉടന്‍ റെഡിയാക്കാമെന്ന് പറഞ്ഞ ഭന്ധാര പൊലീസ് തൊട്ടടുത്ത നിമിഷം തന്നെ മാസ്ക് തുന്നുന്ന പ്രവൃത്തി ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ നാല് ദിവസം 12 മണിക്കൂര്‍ ജോലി ചെയ്ത് രണ്ടായിരത്തിനടുത്ത് മാസ്കുകള്‍ അവര്‍ നിര്‍മ്മിച്ചു. നാല് സ്ത്രീകളും രണ്ട് പുരുഷന്‍മാരും ചേര്‍ന്ന സംഘമാണ് ഇത്രയധികം മാസ്കുകള്‍ കുറഞ്ഞ സമയം കൊണ്ട് നിര്‍മ്മിച്ചത്.

“ഞങ്ങൾക്ക് 1,600 ആളുകളുടെ ഒരു സേനയുണ്ട്, ഓരോ ജീവനക്കാരനും രണ്ട് മാസ്കുകൾ ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ പദ്ധതി, എല്ലാ സമയത്തും ഒരു സ്പെയർ ഉണ്ടായിരിക്കണം,” ഭന്ധാര അഡീഷണൽ പൊലീസ് സൂപ്രണ്ട് അനികേത് ഭാരതി പറഞ്ഞുരാവിലെ 7 മണിക്ക് തുടങ്ങുന്ന മാസ്ക് നിര്‍മ്മാണം രാത്രി 8 മണിക്ക് അവസാനിക്കുമെന്നും അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രാജേഷ് വാസ്‌നിക് പറഞ്ഞു. “ഞങ്ങളുടെ സഹപ്രവർത്തകർ അവരുടെ ജോലി നിർവഹിക്കുമ്പോൾ അവരെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് മാസ്കുകൾ, ഒരു ജോഡി കയ്യുറകൾ, ഒരു കുപ്പി ഹാൻഡ് സാനിറ്റൈസർ എന്നിവ അടങ്ങിയ ഒരു കിറ്റ് ഇപ്പോൾ ജില്ലയിലെ 17 പൊലീസ് സ്റ്റേഷനുകൾ, നാല് സബ് ഡിവിഷണൽ പോലീസ് ഉദ്യോഗസ്ഥരുടെ ഓഫീസുകൾ, ട്രാഫിക്, ക്രൈംബ്രാഞ്ച്, മോട്ടോർ ട്രാൻസ്പോർട്ട് തുടങ്ങിയ ശാഖകളിൽ എത്തിച്ചിട്ടുണ്ടെന്ന് വാസ്നിക് പറഞ്ഞു. ഈ മാസ്കുകള്‍ കഴുകാവുന്നതും പെട്ടെന്ന് ഉണങ്ങുന്നതാണെന്നും എന്നാല്‍ ഗുണനിലവാരത്തില്‍ ഒട്ടും പിന്നിലല്ലെന്നും രാജേഷ് പറഞ്ഞു