LiveTV

Live

National

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും കൊല്‍ക്കത്ത

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കൊല്‍ക്കത്ത പത്താം സ്ഥാനത്താണ്

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരമായി വീണ്ടും കൊല്‍ക്കത്ത

സന്തോഷത്തിന്‍റെ നഗരമായ കൊല്‍ക്കത്തക്ക് മറ്റൊരു പൊന്‍തൂവല്‍ കൂടി. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി തുടര്‍ച്ചയായ രണ്ടാം തവണയും കൊല്‍ക്കത്ത നഗരം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരമാണ് കൊല്‍ക്കത്ത. ഹൈദരാബാദ്, പൂനെ, മുംബൈ എന്നീ നഗരങ്ങളാണ് കൊല്‍ക്കത്തക്ക് പിന്നിലുള്ളത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമാണ് ഇത് നിര്‍ണയിക്കുന്നത്.

കൊല്‍ക്കത്തയുടെ ഈ നേട്ടം പശ്ചിമ ബംഗാളിനെ സന്തോഷമുള്ള നഗരമാക്കുന്നില്ല. 46.1 ക്രൈം റേറ്റോടെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക, പുതിയ പൊലീസ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുക, മെച്ചപ്പെട്ട ജാഗ്രത തുടങ്ങി ഭരണകൂടത്തിന്‍റെ മികച്ച സാമൂഹിക ഇടപെടലുകളാണ് ഈ നേട്ടത്തിന് കാരണമെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ അനൂജ് ശര്‍മ്മ പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ കൊല്‍ക്കത്ത പത്താം സ്ഥാനത്താണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ 2018ലെ കണക്കുകള്‍ പ്രകാരം ആസിഡ് അക്രമം റിപ്പോര്‍ട്ട് ചെയ്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കൊല്‍ക്കത്തയാണ്. ചെന്നൈയും മുംബൈയുമാണ് മറ്റ് രണ്ട് നഗരങ്ങള്‍.