LiveTV

Live

National

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‍രാജ് സിംഗ് ചൗഹാൻ അധികാരമേറ്റു

106 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 22 വിമത എംഎൽഎ മാർ രാജി വെച്ചതോടെയാണ് കഴിഞ്ഞ 15 മാസമായി ഭരിച്ചിരുന്ന കമൽ നാഥ് സർക്കാർ താഴെ പോയത്.

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‍രാജ് സിംഗ് ചൗഹാൻ അധികാരമേറ്റു

മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവ്‍രാജ് സിംഗ് ചൗഹാൻ അധികാരമേറ്റു. ഇതോടെ മധ്യപ്രദേശിൽ ബിജെപി നേതൃത്വത്തിലുള്ള ഭരണമായി. ഇത് നാലാം തവണയാണ് ചൗഹാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിൽ ഗവർണർ ലാൽജി ടണ്ഠൻ സത്യവാചകം ചൊല്ലിക്കൊടുത്തു. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആഘോഷം ഒഴിവാക്കി ലളിതമായാണ് സത്യപ്രതിജ്ഞ നടന്നത്.

സ്ഥാനമേറ്റെടുത്ത ശേഷം കോൺഗ്രസ്സിൽ നിന്ന് രാജി വെച്ച് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്കും 22 എംഎൽഎമാർക്കും നന്ദി അറിയിച്ചു. അവരുടെ പ്രതീക്ഷകൾ പാലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് നരോത്തം മിശ്രയുടേയും നരേന്ദ്രി സിംഗ് തോമറിന്റേയും പേരുകൾ ഉയർന്നെങ്കിലും ശിവരാജ് സിംഗ് ചൗഹാൻ മതിയെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. വൈകീട്ട് ചേർന്ന യോഗത്തിൽ ശിവരാജ് സിംഗ് ചൗഹാനെ ബിജെപി നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

സർക്കാർ രൂപീകരിക്കാനായതിൽ ചൗഹാനെ അഭിനന്ദിച്ച ജോതിരാദിത്യ സിന്ധ്യ സംസ്ഥാനത്തിന്റെ വികസനത്തിന് കൂടെയുണ്ടാകുമെന്ന് ട്വീറ്റ് ചെയ്തു. ജോതിരാദിത്യ സിന്ധ്യക്കൊപ്പം വന്ന ആറ് മന്ത്രിമാർക്കും മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് സൂചന.

106 എംഎൽഎമാരുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. 22 വിമത എംഎൽഎ മാർ രാജി വെച്ചതോടെയാണ് കഴിഞ്ഞ 15 മാസമായി ഭരിച്ചിരുന്ന കമൽ നാഥ് സർക്കാർ താഴെ പോയത്.