LiveTV

Live

National

ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ വ്യാജരേഖ കേസ് റദ്ദാക്കി

മാര്‍ച്ച് 10നാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിന്ധ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്

ജ്യോതിരാദിത്യ സിന്ധ്യക്കെതിരായ വ്യാജരേഖ കേസ് റദ്ദാക്കി

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെയുണ്ടായിരുന്ന വ്യാജരേഖ ചമക്കല്‍ കേസുകള്‍ റദ്ദാക്കി. മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന വിഭാഗമാണ് കേസുകള്‍ ക്ലോസ് ചെയ്തത്.

മാര്‍ച്ച് 10നാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സിന്ധ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സിന്ധ്യക്ക് പിറകെ അദ്ദേഹത്തിന്‍റെ കൂടെയുള്ള 22 എം.എല്‍.എമാരും കൂറുമാറിയതോടെ കമല്‍ നാഥിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ കൂപ്പുകുത്തുകയായിരുന്നു.

2009ല്‍ ഗ്വാളിയാറിലെ ഒരു ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് സിന്ധ്യക്കും കുടുംബത്തിനുമെതിരെയുണ്ടായിരുന്ന കേസ് മാര്‍ച്ച് 12ന് എകണോമിക് ഒഫന്‍സസ് വിങ് വീണ്ടും പരിശോധനക്ക് വിധേയമാക്കാന്‍ തുടങ്ങുകയായിരുന്നു.

പരാതിക്കാരനായ സുരേന്ദ്ര ശ്രീവാസ്തവ തന്‍റെ പരാതിയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് തങ്ങളെ സമീപിക്കുകയും കേസ് ഗ്വാളിയര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ശേഷം അടിസ്ഥാന തെളിവുളുടെ കുറവ് മൂലം കേസ് ക്ലോസ് ചെയ്യുകയായിരുന്നെന്നും മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിശോധിക്കുന്ന വിഭാഗത്തിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു