LiveTV

Live

National

വിദേശത്ത് നിന്നും പഞ്ചാബിലേക്ക് എത്തിയത് 90,000 പ്രവാസികള്‍; രോഗബാധിതര്‍ ക്രമാതീതമായി കൂടുമോയെന്ന ആശങ്കയില്‍ സര്‍ക്കാര്‍

രോഗം സാമൂഹ്യവ്യാപനത്തിലേക്ക് മാറാതിരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമോ, അതെല്ലാം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങും പറഞ്ഞു

വിദേശത്ത് നിന്നും പഞ്ചാബിലേക്ക് എത്തിയത് 90,000 പ്രവാസികള്‍; രോഗബാധിതര്‍ ക്രമാതീതമായി കൂടുമോയെന്ന ആശങ്കയില്‍ സര്‍ക്കാര്‍

കോവിഡ് 19 ലോകത്താകമാനം നാശം വിതക്കുമ്പോള്‍ വിദേശത്ത് താമസിക്കുന്ന 90,000 ത്തില്‍ പരം ആളുകള്‍ പഞ്ചാബിലേക്ക് തിരിച്ചെത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ധത്തില്‍. രോഗവ്യാപനം തടയാനും ചികിത്സക്കുമായി കൂടുതല്‍ സൌകര്യങ്ങള്‍ ആവശ്യമായ സാഹചര്യത്തില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകാനും സാധ്യതയുണ്ട്. രോഗം പടരാതിരിക്കാന്‍ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കേന്ദ്രസഹായവും അമരേന്ദര്‍സിങ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ളത് പഞ്ചാബിലാണ്. അതില്‍ 90,000 ആളുകള്‍ മാത്രമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. പലര്‍ക്കും കോവിഡ് 19 ലക്ഷണങ്ങള്‍ കാണിക്കുന്നുമുണ്ട്. ആയതിനാല്‍ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടാന്‍ സാധ്യതയുണ്ട്. നിലവില്‍ പഞ്ചാബില്‍ 23 രോഗബാധിതരില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. സംസ്ഥാനം പൂര്‍ണമായും ലോക് ഡൌണ്‍ ചെയ്തിരിക്കുകയാണ്. അത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിലപാടും സ്വീകരിക്കും. ആയതിനാല്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രിക്കാന്‍ കേന്ദ്ര സഹായവും അത്യാവശ്യമാണ്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന് അയച്ച കത്തില്‍ പഞ്ചാബ് ആരോഗ്യകാര്യമന്ത്രി ബല്‍ബര്‍ സിങ് സിദ്ധു പരാമര്‍ശിച്ചു.

രോഗം സാമൂഹ്യവ്യാപനത്തിലേക്ക് മാറാതിരിക്കാന്‍ എന്തെല്ലാം ചെയ്യാനാകുമോ, അതെല്ലാം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി അമരീന്ദര്‍ സിങും പറഞ്ഞു.