LiveTV

Live

National

‘ക്വാറന്റെയ്ന്‍ അല്ലെങ്കില്‍ ജയില്‍’ ആഘോഷിക്കുന്നവരെ ജയിലിലിടണമെന്ന് ഗൗതം ഗംഭീര്‍

കാര്യങ്ങളുടെ ഗൗരവം മനസിലാകാതെ പുറത്തിറങ്ങി കൂട്ടംകൂടി ആഘോഷിക്കുന്നവരെ ജയിലിലിടണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെടുന്നത്...

‘ക്വാറന്റെയ്ന്‍ അല്ലെങ്കില്‍ ജയില്‍’ ആഘോഷിക്കുന്നവരെ ജയിലിലിടണമെന്ന് ഗൗതം ഗംഭീര്‍

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ജനങ്ങള്‍ കാര്യങ്ങള്‍ ഗൗരവത്തിലെടുക്കാതെ പുറത്തിറങ്ങുന്നതിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീര്‍. കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങുന്നവരെ ജയിലിടണമെന്നാണ് ഗംഭീര്‍ ആവശ്യപ്പെട്ടത്.

കാനഡയും ആസ്‌ട്രേലിയയും ടോക്യോ ഒളിംപിക്‌സിനില്ല
Also Read

കാനഡയും ആസ്‌ട്രേലിയയും ടോക്യോ ഒളിംപിക്‌സിനില്ല

ലോക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ പലയിടത്തും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങി ആഘോഷിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിരുന്നു. പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ വീടുകളില്‍ പുറത്തിറങ്ങാതെ ഇരിക്കണമെന്ന നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെയാണ് കടുത്തഭാഷയില്‍ ഗംഭീറിന്റെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ സമൂഹത്തിന് തന്നെ ഭീഷണിയാണെന്ന് ഗംഭീര്‍ ഓര്‍മ്മിപ്പിക്കുന്നു.

'നിങ്ങള്‍ മാത്രമല്ല നിങ്ങളുടെ കുടുംബവും ഒപ്പം പോകും' ക്വാറന്റെയ്‌നോ ജയിലോ! ഏതാണ് വേണ്ടത്. സമൂഹത്തിന് ഒന്നാകെ ഭീഷണിയാകാതെ വീടുകളില്‍ ഇരിക്കുക. ജോലിയോ കച്ചവടമോ ആയല്ല ജീവനുവേണ്ടിയാണ് പോരാട്ടം നടക്കുന്നത്. അവശ്യ സേവനങ്ങള്‍ ഉറപ്പുവരുത്താന്‍ കഷ്ടപ്പെടുന്നവരെ ബുദ്ധിമുട്ടിക്കരുത്. ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ അനുസരിക്കൂ. ജയ് ഹിന്ദ്' എന്നാണ് ഗംഭീര്‍ ട്വിറ്ററില്‍കുറിച്ചിരിക്കുന്നത്.