LiveTV

Live

National

വിമാനത്തില്‍ കോവിഡ് ബാധിതന്‍; പൈലറ്റ് കോക്പിറ്റില്‍ നിന്നും പുറത്തിറങ്ങിയത് എമര്‍ജന്‍സി എക്സിറ്റിലൂടെ

പൂനെയില്‍ നിന്ന് പുറപ്പെട്ട 5-732 വിമാനത്തിലായിരുന്നു സംഭവം. കോവിഡ് ബാധിതനെന്ന് സംശയിക്കുന്ന യാത്രക്കാരന്‍ ഒന്നാം നിരയിലെ സീറ്റിലാണ് ഇരുന്നിരുന്നത്

വിമാനത്തില്‍ കോവിഡ് ബാധിതന്‍; പൈലറ്റ് കോക്പിറ്റില്‍ നിന്നും പുറത്തിറങ്ങിയത് എമര്‍ജന്‍സി എക്സിറ്റിലൂടെ

കോവിഡ് 19 രോഗബാധിതനായ വ്യക്തി യാത്ര ചെയ്തതെന്ന സംശയത്തില്‍ എയര്‍ ഏഷ്യ വിമാനത്തിലെ പൈലറ്റ് കോക്ക് പിറ്റില്‍ നിന്നും പുറത്തിറങ്ങിയത് എമര്‍ജന്‍സി എക്സിറ്റ് വഴി. മാര്‍ച്ച് 20ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ വിമാനത്തിലാണ് സംഭവം. കോവിഡ് ബാധിതരെന്ന് സംശയിക്കുന്ന യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ പൈലറ്റ് ഇന്‍ കമാന്‍റ് കോക്ക്പിറ്റിന്‍റെ സെക്കന്‍ററി എക്സിറ്റായ സ്ലൈഡിങ് വിന്‍റോ വഴി വിമാനത്തില്‍ നിന്നും പുറത്തിറങ്ങുകയായിരുന്നു.

പൂനെയില്‍ നിന്ന് പുറപ്പെട്ട 5-732 വിമാനത്തിലായിരുന്നു സംഭവം. കോവിഡ് ബാധിതനെന്ന് സംശയിക്കുന്ന യാത്രക്കാരന്‍ ഒന്നാം നിരയിലെ സീറ്റിലാണ് ഇരുന്നിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ വിമാനം ദൂരെയുള്ള റണ്‍വെയിലായിരുന്നു ലാന്‍റ് ചെയ്തത്. കോവിഡ് സംശയിക്കുന്ന യാത്രികന്‍ മുന്നിലൂടെ ഇറങ്ങിയതിനാലാണ് സുരക്ഷ മുന്‍നിര്‍ത്തി പൈലറ്റ് സ്ലൈഡിങ് വിന്‍റോയിലൂടെ പുറത്തിറങ്ങിയതെന്ന് എയര്‍ ഏഷ്യ അറിയിച്ചു. വിമാനത്തിലെ മറ്റു യാത്രക്കാരെ പിന്‍വാതിലിലൂടെയാണ് ഇറക്കിയത്. ശേഷം പരിശോധനക്ക് വിധേയമാക്കി.