LiveTV

Live

National

തമിഴ്നാട്ടില്‍ ജനത കര്‍ഫ്യൂ നീട്ടി; പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍

ജനത കര്‍ഫ്യൂ മാര്‍ച്ച് 23 രാവിലെ 5 വരെ നീട്ടി. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് തടസമുണ്ടാകില്ല

തമിഴ്നാട്ടില്‍ ജനത കര്‍ഫ്യൂ നീട്ടി; പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂ തമിഴ്നാട്ടില്‍ നീട്ടി. നാളെ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നീട്ടിയതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

" ജനത കര്‍ഫ്യൂ മാര്‍ച്ച് 23 രാവിലെ 5 വരെ നീട്ടി. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് തടസമുണ്ടാകില്ല. ജനങ്ങളുടെ പൂര്‍ണ്ണസഹകരണം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'' സര്‍ക്കാര്‍ അറിയിച്ചു. തമിഴ്നാട്ടില്‍ 7 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഞായറാഴ്ച സ്പെയിനില്‍ നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാള്‍ ഐസലോഷനില്‍ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍ പറഞ്ഞു.

കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. നിരത്തുകളും ശൂന്യമാണ്.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 341 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇന്ന് രണ്ട് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ആറായി.