LiveTV

Live

National

ജാമിഅയില്‍ വെടിവെപ്പ്, ശാഹീൻബാഗിലെ സമരപന്തലിലേക്ക്​ പെട്രോൾ ബോംബെറിഞ്ഞു

ജാമിഅ മില്ലിയ സര്‍വകലാശാലക്ക് മുന്നില്‍ ഇന്ന് രാവലെ അജ്ഞാതര്‍ വെടിയുതിര്‍ത്തായി വിദ്യാര്‍ഥികള്‍ പറഞ്ഞു

ജാമിഅയില്‍ വെടിവെപ്പ്, ശാഹീൻബാഗിലെ സമരപന്തലിലേക്ക്​ പെട്രോൾ ബോംബെറിഞ്ഞു

ജനത കർഫ്യുവിനിടയിൽ ശാഹീൻബാഗിൽ പെട്രോൾ ബോംബേറ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭ പന്തൽ ലക്ഷ്യം വെച്ചാണ്​ പെട്രോൾ ബോംബെറിഞ്ഞതെന്ന്​ പ്രതിഷേധക്കാർ ആരോപിച്ചു. ജനത കർഫ്യു ആയതിനാൽ സമരക്കാർ കുറഞ്ഞത്​ വലിയ ദുരന്തം ഒഴിവാക്കി.

ജാമിഅ മില്ലിയ സര്‍വകലാശാലക്ക് മുന്നില്‍ ഇന്ന് രാവലെ അജ്ഞാതര്‍ വെടിയുതിര്‍ത്തായി വിദ്യാര്‍ഥികള്‍ പറഞ്ഞു. 'ജാമിഅ മില്ലിയ ആറാം നമ്പ൪ ഗേറ്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത'. ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തതെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​ക്ഷോ​ഭ​ക​ർ ഷ​ഹീ​ൻ​ബാ​ഗി​ൽ സ​മ​രം തു​ട​രു​ന്ന​ത്. ഒ​രു സ​മ​യം അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് സ​മ​ര​പ്പ​ന്ത​ലി​ലു​ള്ള​ത്. എ​ല്ലാ​വ​രും മു​ഴു​വ​ന്‍ സ​മ​യ​വും ബു​ര്‍​ഖ ധ​രി​ക്കു​ക​യും ഇ​ട​യ്ക്കി​ടെ കൈ ​ക​ഴു​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. 70 വ​യ​സി​ന് മു​ക​ളി​ലും പ​ത്ത് വ​യ​സി​ന് താ​ഴെ​യും പ്രാ​യ​മു​ള്ള​വ​രെ സ​മ​ര വേ​ദി​യി​ല്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ക്ഷോ​ഭ​ക​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഷ​ഹീ​ന്‍​ബാ​ഗ് പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കും നി​യ​ന്ത്ര​ണം ബാ​ധ​ക​മാ​ണെ​ന്ന് ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചി​രു​ന്നു.