LiveTV

Live

National

ചായക്ക് മധുരം കുറഞ്ഞു; യു.പിയില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു

ലക്നൌവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ബദായൂണിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ചായക്ക് മധുരം കുറഞ്ഞു; യു.പിയില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവെച്ചു കൊന്നു

ചായയില്‍ വേണ്ടത്ര പഞ്ചസാര ഇട്ടില്ലെന്ന കാരണത്താല്‍ ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തി. ലക്നൌവില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ബദായൂണിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം.അഹിര്‍ത്തോലയില്‍ താമസിക്കുന്ന ചന്ദ്രപാല്‍ സിംഗ് ചൌഹാന്‍ എന്നയാളാണ് ഭാര്യയെ വെടിവെച്ചു കൊന്നത്. അഭിഭാഷകനായ ഇയാള്‍ ചായയില്‍ മധുരം കുറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. വെടിയേറ്റ ഭാര്യ അപ്പോള്‍ തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. തോക്ക് വൃത്തിയാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് സിംഗ് പൊലീസില്‍ കീഴടങ്ങിയപ്പോള്‍ പറഞ്ഞത്.

മരിച്ച സ്ത്രീയുടെ ചെവിയിലും മുഖത്തും വെടിയേറ്റ അടയാളങ്ങളുണ്ടെന്നും അബദ്ധത്തില്‍ വെടിയേറ്റതാണെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലെന്നും പൊലീസ് പറഞ്ഞു. പൊലീസ് സിംഗിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.