LiveTV

Live

National

മാര്‍ച്ച് 31 വരെ എല്ലാ ട്രെയിനുകളും റദ്ദാക്കി; റീഫണ്ടിന് പിന്നീട് സൌകര്യം ഉണ്ടാകും

ഓണ്‍ലൈന്‍ റിസര്‍വേഷനുകള്‍ ഉണ്ടാകും. സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം ടിക്കറ്റ് റീഫണ്ടിനായി കൌണ്ടറുകളില്‍ സമീപിക്കേണ്ടെന്നും റയില്‍വേ അറിയിച്ചു. റീഫണ്ടിന് പിന്നീട് സൌകര്യം ഉണ്ടാകും.

മാര്‍ച്ച് 31 വരെ എല്ലാ ട്രെയിനുകളും റദ്ദാക്കി; റീഫണ്ടിന് പിന്നീട് സൌകര്യം ഉണ്ടാകും

മാര്‍ച്ച് 31 വരെയുള്ള രാജ്യത്തെ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിലാണിത്. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പുറപ്പെടുന്ന ട്രെയിനുകളാണ് റദ്ദാക്കുക.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ഘട്ടം ഘട്ടമായി റെയിൽവേ സ്റ്റേഷനുകൾ ഒഴിപ്പിക്കാനും നിർദേശം നൽകും.

ജാർഖണ്ഡ്, ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുള്ള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

തീവണ്ടി സര്‍വീസുകള്‍ നിര്‍ത്തിവെച്ച പശ്ചാത്തലത്തില്‍ കൌണ്ടറുകള്‍ വഴിയുള്ള റിസര്‍വേഷനും ഉണ്ടാകില്ലെന്നും റെയില്‍വെ അറിയിച്ചു. റിസര്‍വേഷന്‍ കൌണ്ടറുകള്‍ പൂട്ടിയിടുമെന്ന് റെയില്‍വെ അറിയിച്ചു. എന്നാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷനുകള്‍ ഉണ്ടാകും. സര്‍വീസുകള്‍ റദ്ദാക്കിയത് മൂലം ടിക്കറ്റ് റീഫണ്ടിനായി കൌണ്ടറുകളില്‍ സമീപിക്കേണ്ടെന്നും റയില്‍വേ അറിയിച്ചു. റീഫണ്ടിന് പിന്നീട് സൌകര്യം ഉണ്ടാകും.