LiveTV

Live

National

ജനതാ കര്‍ഫ്യു പൂര്‍ണം: നിരത്തുകള്‍ ശൂന്യം, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു 

പൊതുഗതാഗത സംവിധാനം നിശ്ചലമായി. രാജ്യത്തുടനീളം കടകമ്പോളങ്ങൾ ‌അടഞ്ഞുകിടക്കുകയാണ്.

 ജനതാ കര്‍ഫ്യു പൂര്‍ണം: നിരത്തുകള്‍ ശൂന്യം, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു 

കോവിഡ് 19നെ നേരിടാനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ സമ്പൂർണം. പൊതുഗതാഗത സംവിധാനം നിശ്ചലമായി. രാജ്യത്തുടനീളം കടകമ്പോളങ്ങൾ ‌അടഞ്ഞുകിടക്കുകയാണ്.

ഇന്ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് മണി വരെയാണ് കോവിഡ് നേരിടുന്നതിനായി പ്രധാനമന്ത്രി 14 മണിക്കൂർ ജനത കർഫ്യു പ്രഖ്യാപിച്ചത്. വീടുകളിൽ കഴിയണമെന്ന ആഹ്വാനം ജനം അംഗീകരിച്ചു. ഏവരും കർഫ്യുവിനോട് സഹകരിക്കണമെന്ന് രാവിലെ വീണ്ടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങൾക്ക് ചെറു നഗരങ്ങളും കുഗ്രാമങ്ങൾ പോലും കാലിയായി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഡൽഹി, കൊൽക്കത്ത അടക്കം എല്ലാ നഗരങ്ങളിലെയും മെട്രോ സർവീസുകളടക്കം ഇന്ന് കർഫ്യുവിൻറ ഭാഗമായി. ഇന്നലെ രാത്രി 10 മണി മുതലുള്ള ദീർഘദൂര ട്രെയിനുകളെല്ലാം സേവനങ്ങൾ നിർത്തിവെച്ചു. വരും ദിവസങ്ങളിലും റെയിൽവെ ഗതാഗതത്തിനടക്കം നിയന്ത്രണങ്ങൾ തുടർന്നേക്കും. വൈകീട്ട് ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാനും പ്രധാനമന്ത്രിയുടെ ആഹ്വാനമുണ്ട്.