LiveTV

Live

National

രക്തബാങ്കുകളില്‍ കര്‍ശന നിയന്ത്രണം; വിദേശത്ത് നിന്ന് എത്തിയവര്‍ രക്തം നല്‍കരുത്

നിരീക്ഷണത്തിലുള്ളവരുടെ രക്തവും സ്വീകരിക്കരുതെന്ന് രക്തബാങ്കുകള്‍ക്ക് നിര്‍ദേശം

രക്തബാങ്കുകളില്‍ കര്‍ശന നിയന്ത്രണം; വിദേശത്ത് നിന്ന് എത്തിയവര്‍ രക്തം നല്‍കരുത്

കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കി ബ്ലഡ് ബാങ്കുകള്‍. വിദേശത്ത് നിന്ന് എത്തുന്നവര്‍ രക്തം ദാനം ചെയ്യരുതെന്നാണ് കര്‍ശന നിര്‍ദേശം. ക്വാറന്‍റൈനിലുള്ളവര്‍ ഒരു മാസത്തിന് ശേഷം മാത്രമേ രക്തദാനം നടത്താനാകൂ.

സംസ്ഥാനത്ത് കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രക്തദാനത്തിന് കര്‍ശന നിയന്ത്രണമാണുള്ളത്. വിദേശത്ത് നിന്ന് വരുന്നവര്‍ തല്‍ക്കാലം രക്തദാനം നടത്തേണ്ടതില്ലെന്ന് സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചു. ക്വാറന്‍റൈനിലുള്ളവരും അവരുമായി ബന്ധമുള്ളവരും ഒരു മാസം വരെ രക്തം നല്‍കരുത്. ബ്ലഡ് ബാങ്കുകളില്‍ നേരിട്ട് എത്തി രക്തം നല്‍കാം. കോവിഡ് 19 പ്രൊട്ടോകോള്‍ പാലിച്ചാണ് രക്ത ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡ് ഭീതിയില്‍ രക്തദാന നിരക്ക് കുറഞ്ഞിട്ടുണ്ട്. 30 മുതല്‍ 40 ശതമാനം വരെ കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.