LiveTV

Live

National

നിങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? കൈകഴുകല്‍ വീഡിയോയുമായി പ്രിയങ്കാഗാന്ധി

ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകുന്ന തന്‍റെ വീഡിയോയാണ് അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്.

നിങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? കൈകഴുകല്‍ വീഡിയോയുമായി പ്രിയങ്കാഗാന്ധി

കോവിഡ് 19 മുന്‍കരുതല്‍ സന്ദേശവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധിയും. കൈകഴുകല്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചാണ് പ്രിയങ്കാഗാന്ധി കോറോണ വൈറസ് ബോധവത്കരണവുമായെത്തിയത്. രാജ്യത്ത് പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19നെ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന സന്ദേശമാണ് അവര്‍ വീഡിയോയിലൂടെ പങ്കുവെക്കുന്നത്.

ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈകഴുകുന്ന തന്‍റെ വീഡിയോയാണ് അവര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇടയ്ക്കിടെ കൈകഴുകണമെന്നും, തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കാതിരിക്കണമെന്നും വീഡിയോയിലൂടെ അവര്‍ പറയുന്നു. 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നിര്‍ദ്ദേശിച്ച പ്രകാരമുള്ള കൈകഴുകല്‍ രീതിയാണ് പ്രിയങ്ക അവതരിപ്പിച്ചിരിക്കുന്നത്.

''നമ്മള്‍ പരിഭ്രാന്തരാവരുത്, അതാണ് വളരെ പ്രധാനപ്പെട്ട കാര്യം. എല്ലാവരും ഈ അവസ്ഥയിലാണ്, നമ്മള്‍ കൊറോണ വൈറസിനെതിരെ പോരാടും. ചെറുതാണെങ്കിലും, നിങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടോ? ഇത് കൊറോണ വൈറസിനെതിരെ പോരാടാനും വിജയിക്കാനും ഈ ഘട്ടങ്ങള്‍ നിങ്ങളെ സഹായിക്കും''- അവര്‍ പറഞ്ഞു. തെറ്റായ വാര്‍ത്തകളോ വൈറസിനെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളോ വിശ്വസിക്കരുതെന്നും അത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

''നമുക്കെല്ലാം ഉത്തരവാദിത്വമുള്ള പൗരന്മാരായിരിക്കാം, കൊറോണ വൈറസിനെക്കുറിച്ചും അതിനെ എങ്ങനെ തോല്‍പ്പിക്കാമെന്നതിനെ കുറിച്ചും അവബോധം വ്യാപിപ്പിക്കുകയെന്നത് നമ്മുടെ ദൗത്യമാക്കി മാറ്റാം.” പ്രിയങ്കാ പറഞ്ഞു.

ലോകത്തെ ഭീതിയിലാഴ്ത്തി കോവിഡ് മരണം വര്‍ധിക്കുകയാണ്. ആകെ മരിച്ചവരുടെ എണ്ണം 13,000 കടന്നു. ഇസ്രായേലിലും സിങ്കപ്പൂരിലും യു.എ.ഇയിലും ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ ഒരു ദിവസത്തെ കൂടിയ മരണ നിരക്കാണ് ഇന്നലെയുണ്ടായത്. 793 പേരാണ് ഇന്നലെ മാത്രം മരിച്ചത്.സ്പെയ്നില്‍ 285 പേരും ഇറാനില്‍ 123 പേരും ഫ്രാന്‍സില്‍ 112 പേരും ഇന്നലെ മരിച്ചു. ബ്രിട്ടനില്‍ ഇന്നലെ 56 പേരാണ് മരിച്ചത്.

കൈയടിയല്ല, സാമ്പത്തിക പാക്കേജാണ് രാജ്യത്തിനാവശ്യം; രാഹുല്‍ഗാന്ധി
Also Read

കൈയടിയല്ല, സാമ്പത്തിക പാക്കേജാണ് രാജ്യത്തിനാവശ്യം; രാഹുല്‍ഗാന്ധി

രാജ്യത്ത് കോറോണ വൈറസിനെ പ്രതിരോധിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കർഫ്യു തുടങ്ങി. ലോക്കൽ ട്രെയിനുകൾ, ബസ്, മെട്രോ തുടങ്ങി പൊതു ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കടകമ്പോളങ്ങൾ അടച്ചിട്ടിരിക്കുകയാണ്. രാവിലെ 9 മണി മുതൽ രാത്രി 7 മണി വരെ ആളുകൾ പുറത്തിറങ്ങരുത് എന്നാണ് നിർദേശം. കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാൻ ജനങ്ങളിൽ അവബോധം ഉണ്ടാക്കാനാണ് ജനത കർഫ്യു.