LiveTV

Live

National

‘കൊലയാളി’ പരാമർശം; മാപ്പ് പറഞ്ഞ്​ രവിശങ്കർ പ്രസാദ്​, കേസ് അവസാനിപ്പിക്കുകയാണെന്ന് തരൂര്‍

രവിശങ്കർ പ്രസാദി​​ന്റെ പരാമർശത്തിനെതിരെ ശശി തരൂർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തിരുന്നു

‘കൊലയാളി’ പരാമർശം; മാപ്പ് പറഞ്ഞ്​ രവിശങ്കർ പ്രസാദ്​, കേസ് അവസാനിപ്പിക്കുകയാണെന്ന് തരൂര്‍

ശശി തരൂർ എം.പിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശത്തിൽ കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്​ മാപ്പുപറഞ്ഞു. 2018ൽ വാർത്തസമ്മേളനത്തിൽ സുനന്ദ പുഷ്​കറി​​​െൻറ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ കൊലയാളി എന്ന്​ വിളിച്ചതിനാണ്​ നിയമമന്ത്രി നിരുപാധികം മാപ്പ്​ അറിയിച്ചത്​. പരാമര്‍ശം പിന്‍വലിച്ചതോടെ രവിശങ്കര്‍ പ്രസാദിനെതിരെ നല്‍കിയ അപകീര്‍ത്തി കേസ്‌ പിന്‍വലിക്കാന്‍ അഭിഭാഷകനോട്‌ നിര്‍ദ്ദേശിച്ചതായി തരൂര്‍ പ്രതികരിച്ചു. ശശി തരൂരുമായി അടുത്തിടെയുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതില്‍ സന്തോഷമുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു. ആരോപണം പിന്‍വലിച്ചുകൊണ്ട് തരൂരിനയച്ച കത്തും രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

രവിശങ്കർ പ്രസാദി​​ന്റെ പരാമർശത്തിനെതിരെ ശശി തരൂർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ മാനനഷ്​ടക്കേസ്​ ഫയൽ ചെയ്​തിരുന്നു.

തരൂരിനെതിരെയുള്ള പരാമർശം തെരഞ്ഞെടുപ്പ്​ പ്രചാരണത്തി​​​ന്റെ ചൂടിൽ പറഞ്ഞതായിരുന്നെന്നും ശരിയായ അന്വേഷണമില്ലാതെയുള്ള തെറ്റായ പരാമർശമായിരുന്നെന്നും രവി ശങ്കർ പ്രസാദ്​ പറഞ്ഞു. ശശി തരൂരിനെ യു.എൻ കാലം തൊട്ട്​ തന്നേ അറിയാമെന്നും രാഷ്​ട്രീയ വ്യത്യാസങ്ങൾക്കിടയിലും പരസ്​പര ബഹുമാനവും സൗഹാർദവും ഇരുവരും പുലർത്തിയിരുന്നു​െവന്നും രവിശങ്കർ പ്രസാദ്​ കൂട്ടിച്ചേർത്തു.