LiveTV

Live

National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മധ്യപ്രദേശിന്റെ വികസനത്തിനായി തന്റെ സഹപ്രവർത്തകർ ഇന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ കണ്ട് പാർട്ടിയില്‍ ചേര്‍ന്നതായി സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ട എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മുൻ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം കോൺഗ്രസ് വിട്ട 22 കോൺഗ്രസ് എം.എൽ.എമാരും ബി.ജെ.പിയിൽ ചേർന്നു. എം.എൽ.എമാർ കൂറുമാറിയതിനെ തുടർന്ന് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ വീണ്, അടുത്ത ദിവസമാണ് വിമത എം.എൽ.എമാരുടെ ബി.ജെ.പി പ്രവേശനം.

എം.എൽ.എമാരുടെ ഔദ്യോഗിക പാർട്ടി മാറ്റം ജ്യോതിരദിത്യ സിന്ധ്യ സ്വാഗതം ചെയ്തു. മധ്യപ്രദേശിന്റെ വികസനത്തിനായി തന്റെ സഹപ്രവർത്തകർ ഇന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ കണ്ട് പാർട്ടിയില്‍ ചേര്‍ന്നതായി സിന്ധ്യ ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാർച്ച് ഒൻപതിനാണ് സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്.

മധ്യപ്രദേശ് സർക്കാറിനെ പ്രതിസന്ധിയിലാക്കിയ 22 വിമത എം.എൽ.എമാർ ബംഗളുരുവിലെ റിസോർട്ടിൽ തങ്ങുകയായിരുന്നു. ഒരാഴ്ച്ച നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാർ താഴെ വീണത്. അധികാരമോഹിയായ ഒരു രാജാവ് മൂലം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അട്ടിമറിക്കപ്പെടുകയായിരുന്നു എന്നാണ് ജ്യോതിരാദിത്യ സിന്ധ്യയെ സൂചിപ്പിച്ച് കമൽനാഥ് പറഞ്ഞത്.