LiveTV

Live

National

കോവിഡ് ഭീതി പാര്‍ലമെന്റിലേക്കും ? കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത് എം.പിമാരും

ദുഷ്യന്ത് സിങ് വിരുന്നിന് ശേഷം പാര്‍ലമെന്റില് എത്തുകയും രാഷ്ട്രപതി ഭവനില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ് ഭീതി പാര്‍ലമെന്റിലേക്കും ? കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത് എം.പിമാരും

കോവിഡ് 19 സ്ഥിരീകരിച്ച ഗായിക കനിക കപൂര്‍ നടത്തിയ വിരുന്നില്‍ പങ്കെടുത്ത പാര്‍ലമെന്റ് അംഗം ദുഷ്യന്ത് സിങ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. ദുഷ്യന്ത് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ എത്തുകയും രാഷ്ട്രപതി ഭവനില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നതായാണ്. കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്ന കനികക്കെതിരെ പൊലീസ് കേസെടുത്തു.

കോവിഡ് ഭീതി പാര്‍ലമെന്റിലേക്കും ? കനിക കപൂറിന്റെ വിരുന്നില്‍ പങ്കെടുത്ത് എം.പിമാരും

ഈ മാസം 14 ന് വി‍ദേശത്തു നിന്നും തിരിച്ചെത്തിയ ഗായിക കനിക കപൂറിന് കോവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കനിക നടത്തിയ വിരുന്നില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് എം.പി സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതോടെ കൂടുല്‍ എം.പിമാരാണ് ഇപ്പോള്‍ സെല്‍ഫ് ക്വാറന്റീനിലേക്ക് കടന്നത്.

ദുഷ്യന്ത് സിങ് വിരുന്നിന് ശേഷം പാര്‍ലമെന്റില് എത്തുകയും രാഷ്ട്രപതി ഭവനില്‍ നടന്ന സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ എം.പി ഡെറക് ഒബ്രിയൻ, എ.എ.പി നേതാവ് സഞ്ജയ് സിങ്, കോൺഗ്രസ് നേതാക്കളായ ദീപേന്ദർ ഹൂഡ, ജിതിൻ പ്രസാദാ എന്നിവര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

ട്രാൻസ്പോർട്ട് സ്റ്റാൻഡിങ് കമ്മിറ്റിയുടെ യോഗത്തിനിടെ രണ്ടര മണിക്കൂറിലധികം ദുഷ്യന്തിനൊപ്പം ചെലവിട്ടതിനാലാണ് ക്വാറന്റീൻ ചെയ്യാന്‍ തീരുമാനിച്ചതെന്നു ഡെറക് ഒബ്രിയൻ പറഞ്ഞു. അതേസമയം കോവിഡ് 19 പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതെ ലക്നൗവിലെ താജ് ഹോട്ടലിൽ താമസിച്ച് നിരവധി ചടങ്ങുകളിൽ പങ്കെടുത്ത കനികക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.