LiveTV

Live

National

ഡല്‍ഹി; കലാപബാധിത മേഖലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ ഹെെക്കോടതി

സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷ നൽകണം

ഡല്‍ഹി; കലാപബാധിത മേഖലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ തുറക്കാന്‍ ഹെെക്കോടതി

കലാപ ബാധിത മേഖലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനും നിലവിലെ ക്യാമ്പുകളിലെ സംവിധാനങ്ങൾ വർധിപ്പിക്കാനും ഡൽഹി ഹൈകോടതിയുടെ ഉത്തരവ്. 4 പുതിയ ക്യാമ്പുകൾ കൂടി തുറക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി ദേശീയ സെക്രട്ടറി മുജ്തബ ഫാറൂഖ് നൽകിയ റിട്ട് ഹരജിയിലാണ് കോടതി ഉത്തരവിട്ടത്.

കോവിഡ് ഭീതിയുടെ പശ്ചാതലത്തില്‍ എല്ലാ ക്യാമ്പുകളിലും ആംബുലൻസ് ഫയർ എഞ്ചിൻ സേവനങ്ങൾ ലഭ്യമാക്കണമെന്നും ബെഡുകളും ശൗച്യാലയങ്ങളും കൂടുതൽ ഒരുക്കണമെന്നും കോടതി ഉത്തരവിട്ടു. ശുചീകരണത്തിനും സാനിറ്റൈസേഷനും പ്രത്യേക സൗകര്യങ്ങളൊരുക്കണം.

സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുരക്ഷനൽകണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാറുകളോടും ഡൽഹി മുനിസിപ്പൽ കോർപ്പറേഷനോടുമായി സിദ്ധാർഥ് മൃദുൽ, തൽവന്ത് സിങ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.