LiveTV

Live

National

സമ്പര്‍ക് ക്രാന്തി ട്രെയിനില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ് 

ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലേക്ക് യാത്ര ചെയ്തതാണ് ഇവര്‍.

സമ്പര്‍ക് ക്രാന്തി ട്രെയിനില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ് 

സമ്പര്‍ക് ക്രാന്തി എക്സ്പ്രസില്‍ സഞ്ചരിച്ച 8 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 13ന് സഞ്ചരിച്ച 8 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഡല്‍ഹിയില്‍ നിന്നും തെലങ്കാനയിലേക്ക് യാത്ര ചെയ്തതാണ് ഇവര്‍.

റെയില്‍വെ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ സുരക്ഷ ഉറപ്പാക്കാന്‍ അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

രാജ്യത്ത് കോവിഡ് 19 രോഗികളുടെ എണ്ണം അതിവേഗം വര്‍ധിക്കുകയാണ്. അടുത്ത മൂന്ന് ദിവസങ്ങളിലായി 100ല്‍ അധികം പേര്‍ക്ക് വൈറസ് ബാധയുണ്ടായി. രോഗം പടരുന്ന സാഹചര്യത്തില്‍ ഒ.പി അടക്കമുള്ളവക്ക് ഡല്‍ഹി എയിംസിൽ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത കേസുകൾ മാത്രം പരിഗണിക്കും. ഗായിക കനിക കപൂർ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്ത ഉത്തർപ്രദേശ് ആരോഗ്യമന്ത്രി ജെ.പി സിങ് അടക്കമുള്ള 28 പേരുടെ പരിശോധന ഫലം നെഗറ്റീവെന്ന് കെ.ജി.എം.യു ആശുപത്രി അറിയിച്ചു.