LiveTV

Live

National

മകന് കോവിഡാണെന്ന് മറച്ചുവച്ച റയില്‍വെ ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

ജര്‍മ്മനിയില്‍ നിന്നും മടങ്ങിയെത്തിയ ജീവനക്കാരിയുടെ മകന്റെ പരിശോധനാഫലം പോസിറ്റീവായിരുന്നു

മകന് കോവിഡാണെന്ന് മറച്ചുവച്ച റയില്‍വെ ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

മകന് കോവിഡ് 19 ആണെന്ന വിവരം മറച്ചുവച്ച് റയില്‍വെ ഗസ്റ്റ് ഹൌസില്‍ താമസിപ്പിച്ച റയില്‍വെ ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു.

ഡജര്‍മ്മനിയില്‍ നിന്നും മടങ്ങിയെത്തിയ ജീവനക്കാരിയുടെ മകന്റെ പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് ജീവനക്കാരി ബംഗളൂരുവിലുള്ള ഗസ്റ്റ് ഹൌസില്‍ മകനെ താമസിപ്പിത്. ബംഗളൂരു റയില്‍വെ സ്റ്റേഷന് സമീപമാണ് ഗസ്റ്റ് ഹൌസ്. ഗസ്റ്റ്ഹൌസിലുള്ളവരാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്ന് റയില്‍വെ പ്രതിനിധി ഇ.വിജയ പറഞ്ഞു. അസിസ്റ്റന്റ് പേഴ്‌സണൽ ഓഫീസറായ ഇവരെ സസ്‌പെൻഡ് ചെയ്തതായി വിജയ പറഞ്ഞു.മാർച്ച് 13 നാണ് 25കാരനായ യുവാവ് ബംഗളൂരുവിലെത്തുന്നത്. 18നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

“കുടുംബത്തെ സംരക്ഷിക്കാനായി അവൾ മകനെ ഒളിപ്പിച്ചുവെങ്കിലും ഞങ്ങളെ എല്ലാവരെയും അപകടത്തിലാക്കി,” സൗത്ത് വെസ്റ്റേൺ റെയിൽ‌വേ ഉദ്യോഗസ്ഥർ പറഞ്ഞു.

നിലവില്‍ 13 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മാളുകള്‍,തിയറ്റുകള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുന്ന ഇടങ്ങളെല്ലാം അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഐടി കമ്പനികളോട് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.