LiveTV

Live

National

മരണത്തെ കാത്തുനിന്ന ഉറക്കമില്ലാത്ത രാത്രി; നിര്‍ഭയ കേസ് പ്രതികള്‍ കുളിച്ചില്ല, ആഹാരം കഴിച്ചില്ല

പ്രതികളായ മുകേഷ് സിംഗ്,വിനയ് ശര്‍മ്മ എന്നിവര്‍ അത്താഴം കൃത്യസമയത്ത് തന്നെ കഴിച്ചിരുന്നതായി തിഹാര്‍ ജയിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു

മരണത്തെ കാത്തുനിന്ന ഉറക്കമില്ലാത്ത   രാത്രി; നിര്‍ഭയ കേസ് പ്രതികള്‍  കുളിച്ചില്ല, ആഹാരം കഴിച്ചില്ല

വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിന് ശേഷം നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ്.ഇന്ന് പുലര്‍ച്ചെ 5.30നാണ് പ്രതികളെ തൂക്കിലേറ്റിയത്. വധശിക്ഷക്ക് മുന്‍പുള്ള രാത്രി ഉറക്കമില്ലാത്ത നിമിഷങ്ങളായിരുന്നു പ്രതികള്‍ക്ക് സമ്മാനിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ഭയ കേസ് പ്രതി മുകേഷ് അവയവദാനം നടത്താന്‍ ആഗ്രഹിച്ചു, വിനയ് പെയിന്റിംഗുകള്‍ വാഗ്ദാനം ചെയ്തു
Also Read

നിര്‍ഭയ കേസ് പ്രതി മുകേഷ് അവയവദാനം നടത്താന്‍ ആഗ്രഹിച്ചു, വിനയ് പെയിന്റിംഗുകള്‍ വാഗ്ദാനം ചെയ്തു

പ്രതികളായ മുകേഷ് സിംഗ്,വിനയ് ശര്‍മ്മ എന്നിവര്‍ അത്താഴം കൃത്യസമയത്ത് തന്നെ കഴിച്ചിരുന്നതായി തിഹാര്‍ ജയിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. റൊട്ടി,ദാല്‍,ചോറ്,സബ്ജി എന്നിവയടങ്ങുന്നതായിരുന്നു അത്താഴം. എന്നാല്‍ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവര്‍ അത്താഴം ഉപേക്ഷിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ഒരു ചായ മാത്രമാണ് അക്ഷയ് കഴിച്ചത്.

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി; സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളിലൂടെ..
Also Read

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി; സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളിലൂടെ..

ഒരു രാത്രി മുഴുവൻ ഉറക്കമില്ലാതെയാണ് നാല് പേരും കഴിഞ്ഞത്. മുകേഷ് സിങ് മാത്രം കഴുമരത്തിലേക്കു കയറുന്നതിനു മുൻപ് ജയിൽ ഉദ്യോഗസ്ഥരോട് മാപ്പു ചോദിച്ചിരുന്നു. പുലർച്ചെ 3.30ന് പ്രതികളെ വിളിച്ചു. പ്രഭാതഭക്ഷണം കഴിക്കാൻ തയ്യാറായില്ല. അവരോട് കുളിക്കാൻ ആവശ്യപ്പെട്ടെങ്കിലും ആരും കുളിച്ചില്ല. തലേ ദിവസം രാത്രി ധരിച്ച വസ്ത്രങ്ങള്‍ തന്നെയാണ് തൂക്കിലേറ്റുന്ന സമയത്തും പ്രതികള്‍ ധരിച്ചിരുന്നത്.

പ്രതികളായ പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവർ തിഹാർ ജയിലിൽ തടവുകാർക്കുള്ള ജോലി ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലം കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. അക്ഷയ് താക്കൂർ ജോലി ചെയ്‌തിട്ടില്ല. പ്രതികളുടെ സാധനങ്ങളും കുടുംബത്തിന് അയച്ചുകൊടുക്കും.

മുകേഷ് തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു. വിനയ് ജയിലില്‍ വച്ച് താന്‍ വരച്ച ചിത്രങ്ങള്‍ ജയിലില്‍ തന്നെ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റ് രണ്ട് പേര്‍ അന്ത്യാഭിലാഷമായി ഒന്നും ആവശ്യപ്പെട്ടുമില്ല.