LiveTV

Live

National

കോവിഡ് 19; എന്‍.പി.ആര്‍,സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നീട്ടിവയ്ക്കണമെന്ന് നവീന്‍ പട്നായിക്

ആദ്യ ഘട്ടത്തിൽ 30 ലക്ഷത്തോളം എന്യൂമെറേറ്റർമാരും സൂപ്പർവൈസർമാരും ഓരോ വീടുകളും സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്.

കോവിഡ് 19; എന്‍.പി.ആര്‍,സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നീട്ടിവയ്ക്കണമെന്ന് നവീന്‍ പട്നായിക്

കോവിഡ് 19ന്റെ പശ്ചാത്തzലത്തില്‍ എന്‍.പി.ആര്‍,സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആവശ്യപ്പെട്ടു. എല്ലാവരും കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പോരാട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നീട്ടിവയ്ക്കണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ പട്നായിക് ആവശ്യപ്പെട്ടു.സെൻസസ് ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്താനാണ് തീരുമാനിച്ചിരുന്നത്.

ജനങ്ങളുടെ താൽപര്യപ്രകാരം സെന്‍സസ് നീട്ടിവയ്ക്കുന്നത് ഉചിതമാണെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ പട്നായിക് പറഞ്ഞു. “സെൻസസിനും മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി അണിനിരക്കുന്ന ഫീൽഡ് പ്രവർത്തകര്‍ ജനങ്ങളുമായി ബന്ധപ്പെടുന്നത് വലിയ അപകട സാധ്യത വര്‍ദ്ധിപ്പിക്കും. അകൊണ്ട്, രാജ്യത്ത് ഷെഡ്യൂൾ ചെയ്ത സെൻസസും അനുബന്ധ പ്രവർത്തനങ്ങളും നീട്ടിവയ്ക്കണമെന്നും പട്നായിക് ആവശ്യപ്പെട്ടു.

ആദ്യ ഘട്ടത്തിൽ 30 ലക്ഷത്തോളം എന്യൂമെറേറ്റർമാരും സൂപ്പർവൈസർമാരും ഓരോ വീടുകളും സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നിരുന്നാലും, കൊറോണ വൈറസിന്റെ വ്യാപനത്തെ നേരിടുന്നതിന് വിപുലമായ പരിശീലനവും അവബോധ ക്യാമ്പെയ്‌നുകളും ഇതിന് മുമ്പായിരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.