LiveTV

Live

National

കോവിഡ്​; കടുത്ത നടപടികളുമായി മഹാരാഷ്​ട്ര സർക്കാർ, മുംബൈ അടക്കമുള്ള നഗരങ്ങള്‍ അടച്ചിടും

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മ​ഹാ​രാ​ഷ്ട്രാ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ർ​ഷ ഗ​യ്ക്‌​വാ​ദ് അ​റി​യി​ച്ചി​ട്ടു​ണ്ട്

കോവിഡ്​; കടുത്ത നടപടികളുമായി മഹാരാഷ്​ട്ര സർക്കാർ, മുംബൈ അടക്കമുള്ള നഗരങ്ങള്‍ അടച്ചിടും

കോവിഡ്​ 19 വൈറസ്​ ബാധയെ ചെറുക്കാൻ കടുത്ത നടപടികളുമായി മഹാരാഷ്​ട്ര സർക്കാർ. മും​ബൈ മെ​ട്രോ​പൊ​ളി​റ്റ​ൻ മേ​ഖ​ല (എം​എം​ആ​ർ) പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​ൻ തീ​രു​മാ​നം. മുംബൈ നഗരത്തിലെ മുഴുവൻ ഓഫീസുകളും അടച്ചിടാൻ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ നിർദേശം നൽകി. മുംബൈക്ക്​ പുററെ പൂനെ, പിംപരി-ചിഞ്ചവാദ്​, നാഗ്​പൂർ തുടങ്ങിയ ന​ഗ​ര​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, ക​ട​ക​ളും മാ​ർ​ച്ച് അ​വ​സാ​നം വ​രെ അ​ട​ച്ചി​ടും. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ 25 ശ​ത​മാ​നം ആ​ളു​ക​ള്‍ മാ​ത്ര​മേ ഹാ​ജ​രാ​കേ​ണ്ട​തു​ള്ളൂ. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ അ​താ​ത് ജി​ല്ല​ക​ളി​ലെ ക​ള​ക്ട​ര്‍​മാ​ര്‍ അ​റി​യി​ക്കു​മെ​ന്നും ഉ​ദ്ധ​വ് താ​ക്ക​റെ അ​റി​യി​ച്ചു. അവശ്യസേവനങ്ങൾക്കും പൊതുഗതാഗതത്തിനും നഗരങ്ങളിൽ വിലക്കുണ്ടാവില്ല. ബാങ്കുകൾ പതിവ്​ പോലെ പ്രവർത്തിക്കുമെന്നും മഹാരാഷ്​ട്ര മുഖ്യമന്ത്രി പറഞ്ഞു.

കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി മ​ഹാ​രാ​ഷ്ട്രാ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വ​ർ​ഷ ഗ​യ്ക്‌​വാ​ദ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​മ്പ​ത്, 11 ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 15ന് ​ശേ​ഷം ന​ട​ത്തും. പ​ത്താം ക്ലാ​സി​ലെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ ബാ​ക്കി​യു​ണ്ട്. അ​വ​യു​ടെ പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും ഗ​യ്ക്‌​വാ​ദ് പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 52 ആ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.