LiveTV

Live

National

നിര്‍ഭയ കേസ് പ്രതി മുകേഷ് അവയവദാനം നടത്താന്‍ ആഗ്രഹിച്ചു, വിനയ് പെയിന്റിംഗുകള്‍ വാഗ്ദാനം ചെയ്തു

ഹനുമാൻ ചാലിസയും താന്‍ സൂക്ഷിക്കുന്ന ഒരു ഫോട്ടോയും കുടുംബത്തിന് കൈമാറണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു

നിര്‍ഭയ കേസ് പ്രതി മുകേഷ് അവയവദാനം നടത്താന്‍ ആഗ്രഹിച്ചു, വിനയ് പെയിന്റിംഗുകള്‍ വാഗ്ദാനം ചെയ്തു

നിര്‍ഭയ കേസ് പ്രതികളിലൊരാളായ മുകേഷ് സിംഗ് അവയവദാനം നടത്താന്‍ ആഗ്രഹിച്ചിരുന്നതായി തിഹാര്‍ ജയിലുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. അതിനുള്ള സമ്മതം ജയില്‍ അധികൃതരെ അറിയിച്ചിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. മറ്റൊരു പ്രതിയായ വിനയ് ശര്‍മ്മ താന്‍ വരച്ച പെയിന്റിംഗുകള്‍ ജയിലില്‍ സൂക്ഷിക്കണമെന്ന് ജയില്‍ സൂപ്രണ്ടിനോട് പറഞ്ഞിരുന്നതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി; സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളിലൂടെ..
Also Read

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി; സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളിലൂടെ..

ഹനുമാൻ ചാലിസയും താന്‍ സൂക്ഷിക്കുന്ന ഒരു ഫോട്ടോയും കുടുംബത്തിന് കൈമാറണമെന്നും പ്രതി ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റ് പ്രതികളായ പവന്‍ ഗുപ്ത, അക്ഷയ് സിംഗ് താക്കൂര്‍ എന്നിവര്‍ ഒരു ആഗ്രഹവും പ്രകടിപ്പിച്ചിരുന്നില്ലെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.വധശിക്ഷ നടപ്പാക്കുന്നതിന് മുന്‍പ് 4.45 ഓടെ ജില്ലാ മജിസ്ടേറ്റ് നേഹല്‍ ബന്‍സാല്‍ പ്രതികളുടെ സെല്ലിലെത്തിയപ്പോഴാണ് അവര്‍ തങ്ങളുടെ അവസാന ആഗ്രഹം എഴുതി അറിയിച്ചത്.

നിര്‍ഭയ കേസ്; രാജ്യം നടുങ്ങിയ കൃത്യത്തിന് പിന്നിലെ പ്രതികളിലൂടെ..
Also Read

നിര്‍ഭയ കേസ്; രാജ്യം നടുങ്ങിയ കൃത്യത്തിന് പിന്നിലെ പ്രതികളിലൂടെ..

വെള്ളിയാഴ്ച പുലര്‍ച്ചെ 5.30നാണ് നിര്‍ഭയ കേസ് പ്രതികളായ വിനയ് ശര്‍മ്മ, അക്ഷയ് സിംഗ് താക്കൂര്‍,പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ തൂക്കിലേറ്റിയത്. വധശിക്ഷക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യയ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് തിഹാര്‍ ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.

2012 ഡിസംബര്‍ 16 ന് രാത്രിയാണ് ഡല്‍ഹിയില്‍ വെച്ച് 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂര മാനഭംഗത്തിന് ഇരയായത്. തുടര്‍ന്ന് ഡിസംബര്‍ 29-നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. 2013 സെപ്തംബറിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കുന്നത്.