LiveTV

Live

National

'സര്‍ക്കാരിനെ താഴെയിറക്കാന്‍ നിരന്തരമായ ഗൂഢാലോചന നടന്നു' മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു

ജനം മാപ്പു നല്‍കില്ലെന്നും കമല്‍നാഥ്

'സര്‍ക്കാരിനെ താഴെയിറക്കാന്‍ നിരന്തരമായ ഗൂഢാലോചന നടന്നു' മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു

നീണ്ട അനിശ്ചിതത്ത്വത്തിനൊടുവില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചു. അല്‍പസമയത്തിനകം ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിക്കും. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജിവെക്കുന്ന കാര്യം അറിയിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പിയെ ശക്തമായി വിമര്‍ശിച്ചിരിക്കുകയാണ് കമല്‍നാഥ്. ബി.ജെ.പി കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ഞങ്ങളുടെ എം.എല്‍.എമാരെ കര്‍ണാടകയില്‍ അവര്‍ തടവിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ജനം ഇതിന് മാപ്പു നല്‍കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബി.ജെ.പി 15 വര്‍ഷം കൊണ്ട് ചെയ്തത് ഞങ്ങള്‍ പതിനഞ്ച് മാസം കൊണ്ട് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച ജോതിരാദിത്യ സിന്ധ്യയെപറ്റിയോ മറ്റ് വിമത എം.എല്‍.എമാരെപറ്റിയോ ഒന്നും പറഞ്ഞില്ല.