LiveTV

Live

National

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി; സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളിലൂടെ..

ഹരിയാനയില്‍ 90ഉം മധ്യപ്രദേശില്‍ 73ഉം വധശിക്ഷകള്‍ നടപ്പിലാക്കി

നിര്‍ഭയ പ്രതികളെ തൂക്കിലേറ്റി; സ്വതന്ത്ര ഇന്ത്യയിലെ വധശിക്ഷകളിലൂടെ..

ഗാന്ധി ഘാതകര്‍ക്ക് ശേഷം ഇന്ത്യയിലെ ആദ്യത്തെ കൂട്ട വധശിക്ഷ. നാലുപേരെ ഒരേസമയം ഒരേ തട്ടില്‍ തൂക്കിലേറ്റി. 1947 മുതല്‍ 724 പേരുടെ വധശിക്ഷയാണ് രാജ്യത്ത് നടപ്പാക്കിയിട്ടുള്ളത്. സ്വാതന്ത്രാനന്തരം രാജ്യത്ത് നടന്ന 724 വധശിക്ഷകളില്‍ പകുതിയും നടന്നത് ഉത്തര്‍പ്രദേശിലാണ്. ഹരിയാനയില്‍ 90ഉം മധ്യപ്രദേശില്‍ 73ഉം വധശിക്ഷകള്‍ നടപ്പിലാക്കി.

ഗാന്ധിഘാതകരായ നാഥുറാം ഗോഡ്‌സെ, നരേന്‍ ഡി ആപ്‌തെ എന്നിവരുടേതായിരുന്നു സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ആദ്യ വധശിക്ഷ. 1949 നവംബര്‍ 15ന് ഹരിയാനയിലെ അംബാല സെന്‍ട്രല്‍ ജയിലില്‍ ഒരേ സമയം ഇവരെ തൂക്കിലേറ്റി.

1993 ലെ മുംബൈ സ്ഫോടനക്കേസില്‍ പ്രതിയായ യാകുബ് മേമനെ 2015 ജൂലൈ 30ന് തൂക്കിലേറ്റിയതായിരുന്നു സമീപകാലത്ത് നടന്ന വധശിക്ഷ. മേമന് മുമ്പ്, 2001ലെ പാര്‍ലമെന്‍റ് ആക്രമണ കേസില്‍ മുഹമ്മദ് അഫ്‌സല്‍ ഗുരുവിനെ ശിക്ഷ വിധിച്ച് പത്ത് വര്‍ഷത്തിന് ശേഷം 2013 ഫെബ്രുവരി 9ന് തൂക്കിലേറ്റി.

2008 മുംബൈ ആക്രമണകേസില്‍ മുഹമ്മദ് അജ്മല്‍ അമീര്‍ കസബിന്‍റെ വധശിക്ഷ 2012 നവംബര്‍ 21ന് രഹസ്യമായി നടപ്പിലാക്കി. തൂക്കിലേറ്റിയതിന് ശേഷമാണ് കുടുംബാഗങ്ങളും പൊതുജനങ്ങളും അറിഞ്ഞത്.

1990ല്‍ കൊല്‍ക്കത്തയില്‍ വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ധനജ്ഞയ് ചാറ്റര്‍ജിയെ 2004 ആഗസ്റ്റ് 14ന് തൂക്കിലേറ്റി. കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ 20 പേരുടെ വധശിക്ഷയാണ് രാ‍ജ്യത്ത് നടപ്പാക്കിയിട്ടുള്ളത്. 2014-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 476 പേർ വധശിക്ഷ വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നുണ്ട്.