LiveTV

Live

National

ജയ്പൂരിൽ ഒരാൾകൂടി മരിച്ചു; രാജ്യത്തെ കോവിഡ് മരണം അഞ്ചായി

ഇതോടെ രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളിലും കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജയ്പൂരിൽ ഒരാൾകൂടി മരിച്ചു; രാജ്യത്തെ കോവിഡ് മരണം അഞ്ചായി

രാജ്യത്ത് കോവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. വെെറസ് ബാധയേറ്റ് ജയ്പൂരിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇറ്റാലിയൻ പൗരനാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി. ഔദ്യോഗികമായി കണക്കുപ്രകാരം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197 ആയി. രാജസ്ഥാനില്‍ ഇന്ന് രണ്ടു പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. രോഗബാധിതരില്‍ മുപ്പത്തിരണ്ട് പേര്‍ വിദേശികളാണ്.‌

രാവിലെ ഒൻപതു മണി വരെ ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ള കണക്കുപ്രകാരമാണ് 197 പേരുടെ രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ വെെറസ് ബാധ ഇതിനോടകം ഇരുന്നൂറ് കടന്നിട്ടുള്ളതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. ആന്ധ്ര പ്രദേശ്, തെലങ്കാന, കൊൽക്കത്ത, ലക്നൗ എന്നിടങ്ങളിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഔദ്യോഗിക കണക്കുപ്രകാരം മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 49 ആയി.

ഇതോടെ രാജ്യത്തെ ഇരുപത് സംസ്ഥാനങ്ങളിലും കൊറോണ വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി, പഞ്ചാബ്, കർണാടക, മഹാരാഷ്ട്ര എന്നിടങ്ങളിലായി നാല് പേരാണ് ഇതുവരെയായി മരിച്ചിട്ടുള്ളത്. കോവിഡ് പശ്ചാതലത്തിൽ ചേർന്ന ആരോഗ്യമന്ത്രാലയത്തിന്റെയും മന്ത്രിസഭാ ഉപസമിതിയുടെയും യോഗത്തിന് ശേഷം കൂടുതൽ ജാഗ്രതാ നിർദേശം നൽകി.