LiveTV

Live

National

കോവിഡ് കാലത്ത് മാറ്റങ്ങളോടെ ശാഹീന്‍ബാഗ് സമരം

കോവിഡ് 19 വ്യാപിക്കുന്നതിനാൽ സമരക്കാരെ ഒഴിപ്പിക്കണമെന്നാവിശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അഭിഭാഷകനായ അശുതോഷ് ദുബെ ഹർജി നൽകിയിരുന്നു

കോവിഡ് കാലത്ത് മാറ്റങ്ങളോടെ ശാഹീന്‍ബാഗ് സമരം

കോവിഡ് 19 നിയന്ത്രണങ്ങള്‍ക്കിടയിലും പൗരത്വഭേദഗതി നിയമത്തിനെതിരായ സമരം ശാഹീന്‍ ബാഗില്‍ തുടരുന്നു. സമരക്കാര്‍ക്കായി ബഞ്ചുകളും സാനിറ്റൈസറുകളും സമരപന്തലില്‍ ഒരുക്കിയിട്ടുണ്ട്. 50 സമരക്കാര്‍ വീതമുള്ള സംഘങ്ങള്‍ മാറിമാറി വന്നാണ് സമരം തുടരുന്നത്.

തിങിനിറഞ്ഞിരുന്ന ശാഹീന്‍ബാഗ് സമരപന്തലില്‍ ഇപ്പോള്‍ എണ്ണാന്‍ കഴിയുന്നത്ര സമരക്കാര്‍ മാത്രമാണുള്ളത്. ഇടവിട്ട് ക്രമീകരിച്ചിരിക്കുന്ന ബഞ്ചുകളില്‍ 4 പേര്‍ വീതമായാണ് സമരം. സമരപന്തലില്‍ എത്തുന്ന ഓരോരുത്തര്‍ക്കും സാനിറ്റൈസര്‍ നല്‍കുന്നു. നിശ്ചിത ഇടവേളകളില്‍ സമര പന്തല്‍ ശുദ്ധീകരിക്കുന്നു.

കുട്ടികളെയും പ്രായമായവരെയും പരമാവധി സമരപന്തലില്‍ നിന്നും ഒഴിവാക്കുന്നുണ്ട്. അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സമരപന്തലിലേക്ക് പ്രവേശനമില്ല. നിയമം പിന്‍വലിച്ചാല്‍ ഉടന്‍ സമരം അവസാനിപ്പിക്കും. എന്നാല്‍ സര്‍ക്കാര്‍ ഞങ്ങളെ കേള്‍ക്കുന്നില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.

കോവിഡ് 19 വ്യാപിക്കുന്നതിനാൽ സമരക്കാരെ ഒഴിപ്പിക്കണമെന്നാവിശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അഭിഭാഷകനായ അശുതോഷ് ദുബെ ഹർജി നൽകിയിരുന്നു. രാജ്യത്തെ മുഴുവന്‍ സമരക്കാരെയും ഒഴിപ്പിക്കണമെന്ന് കാണിച്ച് മറ്റൊരു ഹരജിയും കോടതിയില്‍ എത്തിയിട്ടുണ്ട്. സമരക്കാരെ മാറ്റണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ പോലീസിന് നിർദേശം നൽകിയിരുന്നു.