LiveTV

Live

National

മഹാരാഷ്ട്രയിൽ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 49 ആയി

മഹാരാഷ്ട്രയിൽ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മഹാരാഷ്ട്രയിൽ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 49 ആയി. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 169 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. അവിടെയാണ് വീണ്ടും രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാല്‍ രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കി. 826 കേസുകള്‍ പരിശോധിച്ചതില്‍ ഒന്നുപോലും പോസ്റ്റീവ് ആയിട്ടില്ലെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.