LiveTV

Live

National

ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് കേന്ദ്രമന്ത്രി

അര്‍ബുദചികിത്സയ്ക്ക് ഗോമൂത്രം ഫലപ്രദമാണെന്ന് അശ്വിനി ചൗബെ പറഞ്ഞിട്ടുണ്ട്.

ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് കേന്ദ്രമന്ത്രി

ദിവസവും പതിനഞ്ച് മിനിറ്റ് വെയില്‍ കൊള്ളുന്നത്‌ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമസഹമന്ത്രി അശ്വിനി ചൗബെ. വെറുതെ വെയിലേല്‍ക്കലല്ല, പകല്‍ 11 നും രണ്ട് മണിയ്ക്കും ഇടയിലെ സൂര്യപ്രകാശമാണ് ഏല്‍ക്കേണ്ടത്. ദിവസേന പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിക്കുകയും അത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് കൊറോണവൈറസിനെ നശിപ്പിക്കുമെന്നും ഇതിലൂടെ വൈറസിനെ തടയാമെന്നുമെന്നുമാണ് ചൗബെയുടെ ഉപദേശം. പ്രതിരോധനടപടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം മൂന്ന് പേജുള്ള കുറിപ്പ് പുറത്തിറക്കിയിരുന്നു. ആ കുറിപ്പില്‍ വൈറ്റമിന്‍ ഡിയെ കുറിച്ചോ സൂര്യപ്രകാശത്തിനെ കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ഗോമൂത്രത്തിന്റെ രോഗപ്രതിരോധശേഷി തെളിയിക്കാനായി സംഘടിപ്പിച്ച ഗോമൂത്രപാര്‍ട്ടിക്കിടെ ഗോമൂത്രം കുടിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണതും വിവാദമായിരുന്നു. ഗോമൂത്രത്തിനും ചാണകത്തിനും കൊറോണവൈറസിനെ പ്രതിരോധിക്കാനാവുമെന്ന് അസമിലെ ബി.ജെ.പി നിയമസഭാംഗം പറഞ്ഞിരുന്നു. അര്‍ബുദചികിത്സയ്ക്ക് ഗോമൂത്രം ഫലപ്രദമാണെന്ന് അശ്വിനി ചൗബെ പറഞ്ഞിട്ടുണ്ട്.