LiveTV

Live

National

നിര്‍ഭയ കേസ്; വധശിക്ഷയില്‍ സ്റ്റേ ആവശ്യപ്പെട്ട അവസാന മണിക്കൂര്‍ ഹരജി സുപ്രീം കോടതി തള്ളി

അവസാന മണിക്കൂറിലെ പ്രതികളുടെ ഹരജി സുപ്രീം കോടതി തള്ളി

നിര്‍ഭയ കേസ്; വധശിക്ഷയില്‍ സ്റ്റേ ആവശ്യപ്പെട്ട അവസാന മണിക്കൂര്‍ ഹരജി സുപ്രീം കോടതി തള്ളി

തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച ഹരജി വാദത്തിനു ശേഷം സുപ്രീം കോടതിയില്‍ തള്ളി. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. ഒരു ബലാത്സംഗക്കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെയുള്ള ഹരജിയില്‍ അര്‍ധരാത്രി സുപ്രീം കോടതി വാദം കേള്‍ക്കുന്നത് രാജ്യത്ത് ആദ്യമാണ്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചെന്ന നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു.