LiveTV

Live

National

168 ട്രെയിന്‍ സർവീസുകള്‍ റദ്ദാക്കി

മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

168 ട്രെയിന്‍ സർവീസുകള്‍ റദ്ദാക്കി

168 ട്രെയിന്‍ സർവീസുകള്‍ റെയില്‍വേ താൽക്കാലികമായി റദ്ദാക്കി. മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായ സാഹചര്യത്തിലാണ് തീരുമാനം. ടിക്കറ്റ് ബുക്ക് ചെയ്തവരെ വ്യക്തിപരമായി അറിയിക്കുമെന്ന് റെയില്‍വെ അറിയിച്ചു.

കാറ്ററിങ് സ്റ്റാഫിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റെയില്‍വെ പുറപ്പെടുവിച്ചിട്ടുണ്ട്. പനി, ചുമ, ജലദോഷം, ശ്വസിക്കാന്‍ വിഷമം എന്നിവയുള്ളവര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടു.

കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 169 ആയി. വിദേശത്തുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെടെയാണിത്.