LiveTV

Live

National

നിര്‍ഭയ കേസ്; അവസാന മണിക്കൂറില്‍ വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍‍ സുപ്രീം കോടതിയില്‍

തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു

നിര്‍ഭയ കേസ്; അവസാന മണിക്കൂറില്‍ വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍‍ സുപ്രീം കോടതിയില്‍

തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് നിര്‍ഭയ കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഇന്ന് പുലര്‍ച്ചേ 5.30ന് വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി സുപ്രീം കോടതി പരിഗണിക്കുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ഒരു ബലാത്സംഗക്കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെയുള്ള ഹരജിയില്‍ അര്‍ധരാത്രി സുപ്രീം കോടതി വാദം കേള്‍ക്കുന്ന അപൂര്‍വതയാണ് ഇതിലൂടെ രാജ്യത്ത് നടക്കുന്നത്.

നിര്‍ഭയയുടെ അച്ഛനും അമ്മയും കോടതിയില്‍ എത്തിയിട്ടുണ്ട്. കുറ്റവാളികളുടെ അവസാന സമയം വന്നെത്തിയെന്നും കൃത്യ സമയത്തു തന്നെ അവരെ തൂക്കിലേറ്റുമെന്നും നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു.