LiveTV

Live

National

കോവിഡ് 19; സര്‍ക്കാര്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് 5 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സുമായി പശ്ചിമബംഗാള്‍

സംസ്ഥാനത്തുടനീളം ജോലി ചെയ്യുന്ന 10 ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കുക

കോവിഡ് 19; സര്‍ക്കാര്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് 5 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സുമായി പശ്ചിമബംഗാള്‍

ലോകജനതയെ ഭീതിയിലാഴ്ത്തി കോവിഡ് 19 ഇടങ്ങളില്‍ നിന്നും ഇടങ്ങളിലേക്ക് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയില്‍ നിന്നും ആളുകളെ രക്ഷിക്കാന്‍ ആരോഗ്യ രംഗത്തുള്ളവര്‍ ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണ്. സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെയാണ് ഡോക്ടര്‍മാരടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ ജീവനക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവേറജ് നല്‍കി മാതൃകയായിരിക്കുകയാണ് പശ്ചിമബംഗാള്‍ സര്‍ക്കാര്‍.സംസ്ഥാനത്തുടനീളം ജോലി ചെയ്യുന്ന 10 ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്‍ഷുറന്‍സിന്റെ ആനുകൂല്യം ലഭിക്കുക.

ഏപ്രില്‍ 15 വരെയാണ് ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കുകയെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വീട്ടിലെത്തിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

പശ്ചിമംബംഗാളില്‍ ഇതുവരെ ഒരു കോവിഡ് കേസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 25 വിദേശികളിലടക്കം 167 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹി,കര്‍ണാടക,പഞ്ചാബ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായി നാല് പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.