LiveTV

Live

National

പ്രതിപക്ഷ ബഹളത്തിനിടെ രഞ്ജൻ ഗോഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

11 മണിക്കാണ് രഞ്ജൻ ഗോഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്

പ്രതിപക്ഷ ബഹളത്തിനിടെ രഞ്ജൻ ഗോഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് സത്യപ്രതിജ്ഞ നടന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജിമാരടക്കം നിരവധി പേര്‍ ഗോഗോയിയെ എംപിയാക്കിയതിരെ നിശിത വിമര്‍ശനം ഉന്നയിച്ചിരുന്നു.

11 മണിക്കാണ് രഞ്ജൻ ഗോഗോയ് രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തത്. അദ്ദേഹം സത്യപ്രതിജ്ഞ ചെയ്യാൻ എഴുന്നേറ്റപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധിച്ചു. സത്യപ്രതിജ്ഞ തുടങ്ങിയപ്പോൾ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി.

ഗൊഗോയിയുടെ നിയമ പരിജ്ഞാനം പാർലമെന്‍റിന് ഗുണം ചെയ്യുമെന്ന് നിയമമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഗൊഗോയിയെ രാജ്യസഭാംഗമായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് നാമനിർദേശം ചെയ്തത്. രാജ്യസഭ നാമനിർദേശം കേന്ദ്ര സർക്കാരിന് അനുകൂലമായ വിധി പ്രസ്താവത്തിനുള്ള പ്രതിഫലമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.