LiveTV

Live

National

'ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍ എത്രയും പെട്ടെന്ന് വേണം'; കേന്ദ്രത്തോട് സുപ്രീംകോടതി

ഉമര്‍ അബ്ദുല്ലയുടെയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ നീളുകയാണ്

'ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നെങ്കില്‍ എത്രയും പെട്ടെന്ന് വേണം'; കേന്ദ്രത്തോട് സുപ്രീംകോടതി

ജമ്മുകശ്മീരില്‍ വീട്ടുതടങ്കലിലാക്കിയ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ഒരാഴ്ച്ചക്കുള്ളില്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.

‘ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഉദ്ദേശമുണ്ടെങ്കില്‍ അത് എത്രയും പെട്ടന്ന് ചെയ്യണം. അല്ലെങ്കില്‍ കോടതി അദ്ദേഹത്തിന്‍റെ സഹോദരിയുടെ വാദം പരിഗണിക്കും’, കോടതി പറഞ്ഞു.

ഉമര്‍ അബ്ദുല്ലയുടെ പിതാവും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു. ജമ്മുകശ്മീര്‍ ഭരണകൂടമാണ് ഫാറൂഖ് അബ്ദുല്ലയെ എത്രയും പെട്ടെന്ന് വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

അതേസമയം ഉമര്‍ അബ്ദുല്ലയുടെയും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തിയുടേയും വീട്ടുതടങ്കല്‍ നീളുകയാണ്. ഇരുവരും ആഗസ്റ്റ് 5 മുതല്‍ വീട്ടുതടങ്കലിലാണ്.

ഉമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കളുടെ മോചനം ആവശ്യപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തിയിരുന്നു