LiveTV

Live

National

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടിനുണ്ടാകുക മോദിയുടെ പ്രസംഗങ്ങള്‍

മാസാമാസം ഉള്ള മോദിയുടെ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാതിന്റെ’ റെക്കോർഡിങ്ങുകൾ ഓൾ ഇന്ത്യ റേഡിയോയുടെ വെബ്സൈറ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്

കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടിനുണ്ടാകുക മോദിയുടെ പ്രസംഗങ്ങള്‍

കൊറോണ വൈറസ് നിരീക്ഷിണത്തില്‍ കഴിയുന്നവർക്ക് കൂട്ടിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങള്‍. മോദിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളാണ് നിരീക്ഷണത്തില്‍ കഴിയുന്നവർക്ക് കൊടുക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 14 ദിവസമാണ് ക്വാറന്റീനിൽ കഴിയേണ്ടത്.

‘പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളുടെ പകർപ്പ് അതിഥികൾക്കും സ്കൂളുകൾക്കും കോളജുകൾക്കുമൊക്കെ പല അവസരങ്ങളിലും നൽകാറുണ്ട്. ഇത്തരം പുസ്തകങ്ങളാണു സർക്കാരിന്റെ ക്വാറന്റീൻ സംവിധാനത്തിൽ കഴിയുന്നവർക്കു നൽകുക’ – ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പറയുന്നു.

പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങളെല്ലാം വർഷങ്ങളായി കേന്ദ്രസർക്കാർ പ്രസിദ്ധീകരിക്കാറുണ്ട്. മാസാമാസം ഉള്ള മോദിയുടെ റേഡിയോ പ്രഭാഷണമായ ‘മൻ കി ബാതിന്റെ’ റെക്കോർഡിങ്ങുകൾ ഓൾ ഇന്ത്യ റേഡിയോയുടെ വെബ്സൈറ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.