LiveTV

Live

National

‘’ലൈംഗിക വൈകൃതക്കാരനായ, ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്​ജിയെ ജീവിതത്തിൽ കണ്ടിട്ടില്ല’’; രഞ്ജൻ ഗോഗോയിക്കെതിരെ കട്​ജു

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്‍ജി മാര്‍ക്കണ്ഡേയ കട്‍ജു. തന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം.

‘’ലൈംഗിക വൈകൃതക്കാരനായ, ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്​ജിയെ ജീവിതത്തിൽ കണ്ടിട്ടില്ല’’; രഞ്ജൻ ഗോഗോയിക്കെതിരെ കട്​ജു

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ രാജ്യസഭ പ്രവേശനത്തില്‍ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്‍ജി മാര്‍ക്കണ്ഡേയ കട്‍ജു. കടുത്ത വിമര്‍ശനമാണ് കട്‍ജു, രഞ്ജന്‍ ഗോഗോയിക്കെതിരെ ഉന്നയിക്കുന്നത്. തന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ വിമര്‍ശനം. ലൈംഗിക വൈകൃതക്കാരനായ രഞ്ജന്‍ ഗോഗോയിയെ പോലെ ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്‍ജിയെ തനിക്ക് അറിയില്ലെന്നായിരുന്നു കട്‍ജുവിന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റ്.

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭയിലേക്ക്
Also Read

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭയിലേക്ക്

20 വര്‍ഷക്കാലത്തോളം ഞാനൊരു അഭിഭാഷകനായിരുന്നു.. അതിന് ശേഷം ഒരു 20 വര്‍ഷം ന്യായാധിപനുമായിരുന്നിട്ടുണ്ട്. എനിക്ക് നിരവധി നല്ല ജഡ്‍ജുമാരെയും മോശം ജഡ്‍ജുമാരെയും പരിചയമുണ്ട്. പക്ഷേ, ലൈംഗിക വൈകൃതക്കാരനായ രഞ്ജന്‍ ഗോഗോയിയെ പോലെ ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്‍ജിയെ എനിക്ക് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വേറെ പരിചയമില്ലെന്നായിരുന്നു കട്‍ജുവിന്‍റെ വിമര്‍ശനം. ഈ മനുഷ്യന്‍ ചെയ്യാത്ത എന്തെങ്കിലും ഉപദ്രവമുണ്ടോ എന്ന് വേണം ചോദിക്കാനെന്നും കട്‍ജു പറയുന്നു. തെമ്മാടിയും ആഭാസനുമായ ഈ വ്യക്തി ഇപ്പോള്‍ പാര്‍ലമെന്‍റിലേക്കും പോകുന്നു, ഹരി ഓം -എന്ന് പരിഹസിച്ചാണ് കട്‍ജു തന്‍റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

I have been a lawyer for 20 years and a judge for another 20. I have known many good judges and many bad judges. But I...

Posted by Markandey Katju on Tuesday, March 17, 2020
ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജസ്റ്റിസ് കുര്യന്‍ ജോസഫ്
Also Read

ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു; ജസ്റ്റിസ് കുര്യന്‍ ജോസഫ്

രഞ്ജന്‍ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത നടപടി സാധാരണക്കാരന് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ ഉലയ്ക്കുമെന്ന് സുപ്രീം കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫും നേരത്തെ വിമര്‍ശിച്ചിരുന്നു. ഗോഗോയിയുടേത് ജുഡീഷ്യറിയുടെ സ്വാതന്ത്രവും ജനങ്ങളുടെ വിശ്വാസവും തകർക്കുന്ന നടപടിയാണെന്നും സുപ്രീംകോടതി മുൻ ജഡ്ജി കൂടിയായ അഭിപ്രായവും കുര്യൻ ജോസഫ് നേരത്തെ പങ്കുവെച്ചിരുന്നു.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; കാർക്കശ്യക്കാരനായ ന്യായാധിപൻ 
Also Read

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്; കാർക്കശ്യക്കാരനായ ന്യായാധിപൻ 

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം: അന്വേഷണ നടപടി തുടങ്ങി
Also Read

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം: അന്വേഷണ നടപടി തുടങ്ങി

ഗോഗോയിയുടെ നടപടിയിൽ പ്രതിഷേധിച്ച് ജസ്റ്റിസ് മദന്‍ ബി. ലോക്കൂറും നേരത്തേ രംഗത്തെത്തിയിരുന്നു. രഞ്ജൻ ഗോഗോയ്ക്ക് സ്ഥാനമാനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇത്ര പെട്ടെന്ന് അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത് അത്ഭുതമായി തോന്നുന്നുവെന്നുമായിരുന്നു മദന്‍ ലോക്കൂറിന്‍റെ അഭിപ്രായം.

ഗൊഗോയിയുടെ എംപി സ്ഥാനം: അവസാന അഭയവും ഇല്ലാതായോ എന്ന് ജസ്റ്റിസ്‌ മദന്‍ ബി. ലോകൂര്‍
Also Read

ഗൊഗോയിയുടെ എംപി സ്ഥാനം: അവസാന അഭയവും ഇല്ലാതായോ എന്ന് ജസ്റ്റിസ്‌ മദന്‍ ബി. ലോകൂര്‍

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രയുടെ പ്രവർത്തന ശൈലിക്കെതിരെ 2018 ജനുവരി 8നു ജസ്റ്റിസുമാരായ ജെ.ചേലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവർ ചേർന്നായിരുന്നു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നത്. ഇത് വൻ വിവാദമുയർത്തിയിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജൻ‌ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് 2019 നവംബർ ഒൻപതിന് അയോധ്യ കേസിൽ സുപ്രധാന വിധി പ്രഖ്യാപിച്ചത്. റഫാൽ ഇടപടിൽ വിധി പ്രഖ്യാപിച്ചതും ഇദ്ദേഹം അധ്യക്ഷനായ ബെഞ്ചായിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച്‌ നാലുമാസത്തിനകമാണ് ജസ്റ്റിസ് ഗോഗോയിയെ തേടി രാജ്യസഭാംഗത്വമെത്തിയത്.

അസമിലെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കേശബ് ചന്ദ്ര ഗോഗൊയിയുടെ മകനാണ് രഞ്ജന്‍ ഗോഗോയി. രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ രാജ്യസഭയിലേക്ക് നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. 1991 ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച രംഗനാഥ മിശ്ര, 1998 മുതല്‍ ആറുവര്‍ഷം രാജ്യസഭാംഗമായിരുന്നു.

എന്തുകൊണ്ട് രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീകരിക്കുന്നു? ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്രതികരിക്കുന്നു...
Also Read

എന്തുകൊണ്ട് രാ​ജ്യ​സ​ഭാം​ഗ​ത്വം സ്വീകരിക്കുന്നു? ര​ഞ്ജ​ൻ ഗൊ​ഗോ​യി പ്രതികരിക്കുന്നു...

രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസായിരുന്നു അസം സ്വദേശിയായ ഗൊഗോയി. 2001 ല്‍ അദ്ദേഹം ഗുവഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി. അടുത്ത വര്‍ഷം തന്നെ അദ്ദേഹത്തെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു. 2019 നവംബര്‍ 17 ന് വിരമിച്ചു.

രാജ്യസഭാംഗമായി നോമിനേറ്റ് ചെയ്യപ്പെടുന്ന രണ്ടാമത്തെ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാണ് രഞ്ജന്‍ ഗൊഗോയി. മുന്‍ ചീഫ് ജസ്റ്റിസ് രംഗനാഥ മിശ്രയെ രാജ്യസഭയിലേക്ക് നേരത്തെ നോമിനേറ്റ് ചെയ്തിരുന്നു. 1991 ല്‍ ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും വിരമിച്ച രംഗനാഥ മിശ്ര, 1998 മുതല്‍ ആറുവര്‍ഷം രാജ്യസഭാംഗമായിരുന്നു.