LiveTV

Live

National

സര്‍ക്കാറിന്റെ കഴിവുകേടിന് രാജ്യം വലിയ പിഴ നൽകേണ്ടിവരും: രാഹുൽ ഗാന്ധി

കൊറോണക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കാത്തത് സർക്കാരിന്റെ കഴിവുകേടിനെയാണ് കാണിക്കുന്നതെന്നും ഇതിനു വലിയ പിഴ നൽകേണ്ടി വരുമെന്നും

സര്‍ക്കാറിന്റെ കഴിവുകേടിന് രാജ്യം വലിയ പിഴ നൽകേണ്ടിവരും: രാഹുൽ ഗാന്ധി

കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശക്തമായ നടപടികൾ എടുക്കാത്ത സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊറോണക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കാത്തത് സർക്കാരിന്റെ കഴിവുകേടിനെയാണ് കാണിക്കുന്നതെന്നും ഇതിനു വലിയ പിഴ നൽകേണ്ടി വരുമെന്നും ട്വിറ്ററിൽ കുറിച്ചു. ‘വൈറസിനെ തുരത്താൻ പെട്ടെന്ന് എടുക്കുന്ന നടപടികളാണ് വേണ്ടത്. സർക്കാരിന്റെ കഴിവുകേടിന് ഇന്ത്യ വലിയ പിഴ നൽകേണ്ടിവരും’ – രാഹുല്‍ ഗാന്ധി പറഞ്ഞു.