LiveTV

Live

National

ജഡ്ജിമാര്‍ വിഡ്ഢികളാണോ? ടെലികോം കമ്പനികളുടെ കുടിശ്ശിക വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രിം കോടതി

കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കമ്പനികള്‍ക്ക് 20 വര്‍ഷത്തെ സമയം വേണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്

ജഡ്ജിമാര്‍ വിഡ്ഢികളാണോ? ടെലികോം കമ്പനികളുടെ കുടിശ്ശിക വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സുപ്രിം കോടതി

ടെലികോം കമ്പനികൾക്ക് കുടിശ്ശിക അടച്ചുതീർക്കാൻ സാവകാശം അനുവദിക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ട കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കമ്പനികള്‍ക്ക് 20 വര്‍ഷത്തെ സമയം വേണമെന്നായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടത്.

ഇതാണ് കേന്ദ്രത്തിന്‍റെ സമീപനമെങ്കില്‍ കേസ് പരിഗണിക്കുന്നതില്‍ പിന്മാറുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ജഡ്ജിമാര്‍ വിഡ്ഢികളാണോയെന്നും കോടതി ചോദിച്ചു. ടെലികോം കമ്പനികളുടെ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന ആവശ്യം പരിഗണിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.